ഗ്രാമിയില്‍ തിളങ്ങി ശങ്കര്‍ മഹാദേവന്റെ 'ശക്തി'; മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം: സക്കീര്‍ ഹുസൈന് മൂന്ന് പുരസ്‌കാരം

മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരമാണ് ശക്തി നേടിയത്
സക്കീര്‍ ഹുസൈനും ശങ്കര്‍ മഹാദേവനും ഗ്രാമി പുരസ്കാരവുമായി
സക്കീര്‍ ഹുസൈനും ശങ്കര്‍ മഹാദേവനും ഗ്രാമി പുരസ്കാരവുമായിഎഎഫ്പി

ലോസ് ആഞ്ചലസ്: 66ാം ഗ്രാമി പുരസ്‌കാരത്തില്‍ ഇന്ത്യന്‍ തിളക്കം. ഇന്ത്യന്‍ സംഗീതജ്ഞരായ ശങ്കര്‍ മഹാദേവന്റേയും സക്കീര്‍ ഹുസൈനിന്റേയും ബാന്‍ഡ് ഗ്രാമി പുരസ്‌കാരത്തിന് അര്‍ഹരായി. ഇവരുടെ ഫ്യൂഷന്‍ ബാന്‍ഡായ ശക്തിയ്ക്കാണ് പുരസ്‌കാരം. ഇത് കൂടാതെ പാഷ്തോയിലൂടെ മൂന്ന് ഗ്രാമി പുരസ്കാരങ്ങളും സക്കീര്‍ ഹുസൈന്‍ സ്വന്തമാക്കി.

മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരമാണ് ശക്തി നേടിയത്. അവരുടെ പുതിയ ആല്‍ബമായ ദിസ് മൊമന്റാണ് അവാര്‍ഡിന് അര്‍ഹമായത്. ശങ്കര്‍ മഹാദേവനും ബാന്‍ഡിലെ മറ്റൊരു അംഗമായ ഗണേഷ് രാജഗോപാലനും ചേര്‍ന്നാണ് പുരസ്‌കാരം സ്വീകരിച്ചത്.

എട്ട് ഗാനങ്ങള്‍ ഉള്‍പ്പെടുന്ന് ആല്‍ബം ജൂണ്‍ 30നാണ് പുറത്തിറങ്ങിയത്. ജോണ്‍ മക് ലാഫ്‌ലിന്‍ (ഗിറ്റാര്‍), സക്കീര്‍ ഹുസൈന്‍(തബല), ശങ്കര്‍ മഹാദേവന്‍(ആലാപനം), വി സെല്‍വഗണേഷ് (താളവാദ്യം), ഗണേഷ് രാജഗോപാല്‍ (വയലനിസ്റ്റ്) എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയത്. സുസന ബക, ബൊകന്‍ഡെ, ബര്‍ന ബോയ്, ഡേവിഡോ എന്നിവരെ പിന്തള്ളിയാണ് വിജയം നേടിയത്.

സക്കീര്‍ ഹുസൈനും ശങ്കര്‍ മഹാദേവനും ഗ്രാമി പുരസ്കാരവുമായി
'എന്‍ നെഞ്ചില്‍ കുടിയിരിക്കും തോഴര്‍കള്‍'; ആശംസകള്‍ക്ക് നന്ദി പറഞ്ഞ് വിജയ്

കൂടാതെ സക്കീര്‍ ഹുസൈന്‍ ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോര്‍മന്‍സ് കാറ്റഗറിയിലും അവാര്‍ഡിന് അര്‍ഹനായി. പ്രമുഖ പുല്ലാങ്കുഴല്‍ വാതകന്‍ രാകേഷ് ചൗരസ്യ, ബേല ഫ്ലെക്ക്, എഡ്ഗർ മേയർ എന്നിവർക്കൊപ്പമാണ് അവാര്‍ഡ് സ്വന്തമാക്കിയത് മൂന്ന് ഗ്രാമി അവാര്‍ഡാണ് സക്കീര്‍ ഹുസൈന്‍ സ്വന്തമാക്കിയത്.രാകേഷ് ചൗരസ്യയും രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com