'കൊലവറി ഡി' എന്റെ സിനിമയെ വിഴുങ്ങി; പാട്ടിന്റെ വിജയം സിനിമയെ സഹായിച്ചില്ല: ഐശ്വര്യ രജനീകാന്ത്

സംഗീത സംവിധാന രംഗത്തേക്കുള്ള അനിരുദ്ധ് രവിചന്ദറിന്റെ അരങ്ങേറ്റം കൂടിയായിരുന്നു കൊലവറി സോങ്
ഐശ്വര്യ രജനീകാന്ത്, 3 സിനിമ പോസ്റ്റര്‍
ഐശ്വര്യ രജനീകാന്ത്, 3 സിനിമ പോസ്റ്റര്‍ട്വിറ്റര്‍

സൂപ്പര്‍താരം രജനീകാന്തിന്റെ മകള്‍ ഐശ്വര്യയുടെ ലാല്‍ സലാം തിയറ്ററില്‍ എത്തിയിരിക്കുകയാണ്. ധനുഷ്, ശ്രുതി ഹാസന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 3 ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. ചിത്രത്തില്‍ വൈ ദിസ് കൊലവറി ഡി എന്ന ഗാനം തീര്‍ത്ത തരംഗം ചെറുതല്ല. എന്നാല്‍ ഈ ഈ ഗാനത്തിന്റെ വിജയം തന്റെ സിനിമയ്ക്ക് സഹായമായില്ല എന്നാണ് ഐശ്വര്യ പറയുന്നത്.

2011 ലാണ് ഗാനം യൂട്യൂബില്‍ എത്തുന്നത്. സംഗീത സംവിധാന രംഗത്തേക്കുള്ള അനിരുദ്ധ് രവിചന്ദറിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. ആഗോളതലത്തില്‍ വലിയ തരംഗമാണ് ചിത്രമുണ്ടാക്കിയത്. എന്നാല്‍ ഗാനത്തിന്റെ വിജയം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത് എന്നാണ് ഐശ്വര്യ പറയുന്നത്. അപ്രതീക്ഷിതമായ കൊലവറി ഡി ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്. ഗാനത്തിന്റെ വിജയം സിനിമയുടെ സമ്മര്‍ദ്ദം കൂട്ടിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഐശ്വര്യ രജനീകാന്ത്, 3 സിനിമ പോസ്റ്റര്‍
'ഇതിഹാസം'; മമ്മൂട്ടിയെ കണ്ട സന്തോഷം പങ്കുവച്ച് തിലോത്തമ ഷോം

എനിക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്. ഈ ഗാനം സിനിമയെ വിഴുങ്ങിക്കളയുകയായിരുന്നു. ഞാന്‍ അത് അംഗീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടി. ഇതൊരു ഗൗരവമുള്ള ചിത്രമായിരുന്നു. സിനിമ റിലീസായപ്പോള്‍ അധികം പേര്‍ ഇതേക്കുറിച്ച് സംസാരിച്ചില്ല. എന്നാല്‍ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടിവിയില്‍ എത്തിയപ്പോഴുമെല്ലാം എനിക്ക് ഒരുപാട് ഫോള്‍ കോളുകള്‍ വന്നു. ആ ഗാനം സിനിമയെ ഒരുരീതിയിലും സഹായിച്ചിട്ടില്ല. എന്നാല്‍ നിരവധി പേരുടെ കരിയറിനെ ഇത് സഹായിച്ചു. അതില്‍ എനിക്ക് സന്തോഷമുണ്ട്.- ഐശ്വര്യ പറഞ്ഞു.

2012ലാണ് ധനുഷ് ചിത്രം തിയറ്ററില്‍ എത്തുന്നത്. ചിത്രത്തിലെ എല്ലാ ഗാനവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പറഞ്ഞത് ബൈ പോളാര്‍ ഡിസോഡര്‍ ബാധിച്ച നായകന്റെ കഥയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com