മലയാളം കീഴടക്കാൻ അർജുൻ ദാസ്; ആദ്യ ചിത്രം അഹമ്മദ് കബീറിനൊപ്പം

ഹിഷാം അബ്ദുല്‍ വഹാബാണ് ചിത്രത്തിന് വേണ്ടി സംഗീത ഒരുക്കുന്നത്
അഹമ്മദ് കബീർ , അർജുൻ ദാസ്, ഹിഷാം അബ്ദുല്‍ വഹാബ്
അഹമ്മദ് കബീർ , അർജുൻ ദാസ്, ഹിഷാം അബ്ദുല്‍ വഹാബ്ഫെയ്സ്ബുക്ക്

മിഴകത്ത് നിന്നും മലയാളത്തിൽ തിളങ്ങാൻ അർജുൻ ദാസ്. പ്രേക്ഷക പ്രശംസ നേടിയ ജൂൺ, മധുരം എന്നീ ചിത്രങ്ങൾക്കും 'കേരള ക്രൈം ഫയൽസ്' എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അർജുൻ മലയാളത്തിലേക്ക് എത്തുന്നത്. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഹിഷാം അബ്ദുല്‍ വഹാബാണ് ചിത്രത്തിന് വേണ്ടി സംഗീത ഒരുക്കുന്നത്.

അഹമ്മദ് കബീർ , അർജുൻ ദാസ്, ഹിഷാം അബ്ദുല്‍ വഹാബ്
മൈക്കിള്‍ ജാക്‌സനായി അനന്തരവന്‍; 'മൈക്കിള്‍' ഫസ്റ്റ് ലുക്ക് പുറത്ത്; അമ്പരന്ന് ആരാധകര്‍

ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവർത്തകരെയോ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. പ്രണയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു എന്റർടൈനർ ആയിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. സിനിമ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകൻ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com