ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിലാര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ? പ്രണയ ദിന സന്ദേശവുമായി എലിസബത്ത്

ഇന്നലെയാണ് വാലന്റൈന്‍ ഡേ സന്ദേശം ഉള്‍പ്പെടുത്തിയുള്ള വീഡിയോ എലിസബത്ത് ഷെയര്‍ ചെയ്തത്
ഡോ.എലിസബത്ത് ഉദയന്‍
ഡോ.എലിസബത്ത് ഉദയന്‍ ഫെയ്‌സ്ബുക്ക്‌

വാലന്റൈന്‍സ് ഡേയില്‍ പ്രണയ ദിന സന്ദേശവും ഒപ്പം ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയും പങ്കുവെച്ച് ഡോ.എലിസബത്ത് ഉദയന്‍. പ്രണയിച്ച് വിവാഹിതരായവരാണ് എലിസബത്തും നടന്‍ ബാലയും. താനാണ് പ്രണയം തുറന്ന് പറഞ്ഞതെന്ന് എലിസബത്ത് നിരവധി തവണ പറഞ്ഞിട്ടുമുണ്ട്.

ഇന്നലെയാണ് വാലന്റൈന്‍ ഡേ സന്ദേശം ഉള്‍പ്പെടുത്തിയുള്ള വീഡിയോ എലിസബത്ത് ഷെയര്‍ ചെയ്തത്. മുമ്പ് ചെയ്ത വീഡിയോയുടെ താഴെയുള്ള കമന്റുകള്‍ക്ക് മറുപടിയെന്നോണമാണ് പുതിയ വീഡിയോ. തനിക്ക് ഡിപ്രഷനുണ്ടായിരുന്നുവെന്ന് പറഞ്ഞതിന് ആളുകള്‍ പറഞ്ഞ മോശം കമന്റുകള്‍ തന്നെ വേദനിപ്പിക്കുന്നുവെന്ന് എലിസബത്ത് തുറന്നു പറയുന്നു. ബാലച്ചേട്ടന്റെ ഭാര്യയാണ് താനെന്നും അതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ എന്നും എലിസബത്ത് ചോദിക്കുന്നുണ്ട്. സ്വന്തമായി വിവാഹം തെരഞ്ഞെടുത്ത് പണി കിട്ടിയതല്ലേ എന്ന തരത്തിലുള്ള കമന്റുകള്‍ക്ക് അങ്ങനെയാണെങ്കില്‍ മാത്രമാണ് ഡിപ്രഷന്‍ വരൂ എന്ന് ആരാണ് പറഞ്ഞത്. ഡിപ്രഷന്‍ ഇന്ന കാരണം കൊണ്ട് മാത്രം വരുന്നതല്ലെന്നും അതിന്റെ വിശദാംശങ്ങള്‍ താന്‍ മുമ്പ് വീഡിയോ ആയി ചെയ്തിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു. മാത്രമല്ല, ഡിപ്രഷനുമായി ബന്ധപ്പെട്ട് പുതിയ വീഡിയോ ചെയ്യുന്നതായിരിക്കും.

ഡോ.എലിസബത്ത് ഉദയന്‍
നടിയും ഗായികയുമായ മല്ലിക രാജ്പുത് വീട്ടില്‍ മരിച്ച നിലയില്‍

ടോക്‌സിക് ആയ ബന്ധങ്ങളിലേക്ക് പോകരുതെന്നും, പെട്ട് പോയാല്‍ അത് ഭംഗിയായി അവസാനിപ്പിക്കണം. പലപ്പോഴും തലച്ചോറ് പറയും. എന്നാല്‍ ഹൃദയം പറയുന്നതാവും നമ്മള്‍ കേള്‍ക്കുക. സമയം എടുത്തായാലും തിരിച്ചറിയുക. പുറത്തു കടക്കുക എന്നും പറഞ്ഞാണ് എലിസബത്ത് വീഡിയോ അവസാനിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com