'പയ്യനെ എനിക്ക് ഇഷ്ടമായി, നേരിൽ കണ്ട് ഒന്ന് അഭിനന്ദിക്കണം'; 'പ്രേമലു' കണ്ടിറങ്ങി പ്രിയദർശൻ

ചിത്രം വ്യത്യസ്തമായ റിയലിസ്റ്റിക് ഹ്യൂമർ ആണെന്ന് പ്രിയദര്‍ശന്‍
'പ്രേമലു' ചിത്രത്തില്‍ നസ്‌ലിനെ പ്രശംസിച്ച് പ്രിയദര്‍ശന്‍
'പ്രേമലു' ചിത്രത്തില്‍ നസ്‌ലിനെ പ്രശംസിച്ച് പ്രിയദര്‍ശന്‍ഫെയ്സ്ബുക്ക്

പ്രേമലു ടീമിനെ അഭിനന്ദിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇതാണ് യങ്സ്റ്റേഴ്സ് സിനിമയെന്നും സിനിമ തീര്‍ന്നതറിഞ്ഞില്ലെന്നും സിനിമ കണ്ടിറങ്ങിയ ശേഷം പ്രിയദര്‍ശന്‍ പ്രശംസിച്ചു. ചിത്രത്തില്‍ നടന്‍ നസ്‌ലിന്റെ പ്രകടനം മികച്ചതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

'സൂപ്പർ സിനിമ. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ. നല്ല എന്റർടെയ്നിങ് ആയിരുന്നു. ഒരു ഫ്രഷ്നസ് ഉണ്ടായിരുന്നു കണ്ടിരിക്കാൻ. പയ്യനെ എനിക്ക് ഇഷ്ടമായി. നല്ല പെർഫോമൻസ് ആയിരുന്നു. ഇത് വ്യത്യസ്തമായ ഒരു റിയലിസ്റ്റിക് ഹ്യൂമർ ആണ്. സിനിമ തീർന്നതു പോലും അറിഞ്ഞില്ല. നസ്‌ലിനെ ഒന്ന് കണ്ട് അഭിനന്ദിക്കണം. നമ്മടെയൊക്കെ കാലഘട്ടം കഴിഞ്ഞു. ഇനി പുതിയ ആളുകൾ ഇതുപോലെ നല്ല നല്ല സിനിമകൾ എടുക്കട്ടെ. ഇനി എടുക്കലല്ല, ഞങ്ങളൊക്കെ ഇരുന്ന് കാണും. വളരെ മനോഹര ചിത്രമായിരുന്നു'- പ്രിയദർശൻ പറഞ്ഞു.

'പ്രേമലു' ചിത്രത്തില്‍ നസ്‌ലിനെ പ്രശംസിച്ച് പ്രിയദര്‍ശന്‍
'എന്ന പിന്നെ നിനക്ക് മറ്റെ ഡയലോ​ഗും കൂടി പറയാരുന്നില്ലെ ഒരു ഭം​ഗിക്ക്'; പ്രണയദിനത്തിൽ 'പ്രേമലു' സ്റ്റൈലിൽ ഫഹദും നസ്രിയയും

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എഡി ഒരുക്കിയ ചിത്രത്തിൽ നസ്‌ലിനും മമതയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം. ബോക്സ് ഓഫീസിൽ മികച്ച കലക്ഷനാണ് ചിത്രം നേടുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ്‌യാണ് ചിത്രത്തിന്റെ സംഗീതം. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com