'മറുപടി നീ'; നിവിൻ പോളിയുടെ 'ഏഴ് കടല്‍ ഏഴ് മലൈ'യിലെ ആദ്യഗാനം

യുവന്‍ ശങ്കര്‍ രാജ സം​ഗീതം ചെയ്ത ​ഗാനം ആലപിച്ചിരിക്കുന്നത് നടൻ സിദ്ധാർത്ഥും യുവൻ ശങ്കർ രാജയും ചേർന്നാണ്
'ഏഴ് കടല്‍ ഏഴ് മലൈ'യിലെ ആദ്യഗാനം പുറത്തിറങ്ങി
'ഏഴ് കടല്‍ ഏഴ് മലൈ'യിലെ ആദ്യഗാനം പുറത്തിറങ്ങിയുട്യൂബ് വിഡിയോ

നിവിൻ പോളി നായകനായി എത്തുന്ന ചിത്രം 'ഏഴ് കടല്‍ ഏഴ് മലൈ'യിലെ ആദ്യഗാനം പുറത്തിറങ്ങി. 'മറുപടി നീ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സം​ഗീതം ചെയ്ത ​ഗാനം ആലപിച്ചിരിക്കുന്നത് നടൻ സിദ്ധാർത്ഥും യുവൻ ശങ്കർ രാജയും ചേർന്നാണ്.

ശതാബ്ദങ്ങളായി പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിന്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിന്റെയും മനോഹരമായ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം റാം ആണ്. അഞ്ജലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

'ഏഴ് കടല്‍ ഏഴ് മലൈ'യിലെ ആദ്യഗാനം പുറത്തിറങ്ങി
മഞ്ജു വാര്യർ-സൈജു ശ്രീധരൻ ചിത്രം; 'ഫൂട്ടേജ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് നടന്ന പ്രീമിയം ഷോയ്‌ക്ക് മികച്ച നിരൂക പ്രശംസയും ചിത്രം നേടിയിരുന്നു. എൻ കെ ഏകാംബരമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com