'രണ്ട് മാസം മുന്‍പ് കയ്യില്‍ നീര് വന്നു, ശരീരം മുഴുവന്‍ വ്യാപിച്ചു': സുഹാനിയുടെ ജീവനെടുത്തത് ഡെര്‍മറ്റൊമയോസിറ്റിസ്

നിരവധി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും രോഗം കണ്ടെത്താനായില്ല
സുഹാനി ഭട്‌നഗര്‍
സുഹാനി ഭട്‌നഗര്‍ട്വിറ്റര്‍

ദംഗലില്‍ ബാലതാരമായി എത്തിയ സുഹാനി ഭട്‌നഗറിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 19ാം വയസിലാണ് സുഹാനി ലോകത്തോട് വിടപറഞ്ഞത്. ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. ഇപ്പോള്‍ സുഹാനിയെ ബാധിച്ച രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിരിക്കുകയാണ് മാതാപിതാക്കള്‍.

സുഹാനി ഭട്‌നഗര്‍
ദംഗലില്‍ ആമിര്‍ ഖാന്റെ മകള്‍; നടി സുഹാനി ഭട്‌നഗര്‍ അന്തരിച്ചു

രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ഡെര്‍മറ്റൊമയോസിറ്റിസ് ആണ് സുഹാനിയെ ബാധിച്ചത്. രണ്ട് മാസം മുന്‍പാണ് സുഹാനിയുടെ കയ്യില്‍ നീര് വന്ന് വീര്‍ക്കാന്‍ തുടങ്ങിയത്. ആദ്യം ഇത് സാധാരണയാണെന്ന് കരുതി. പിന്നീട് നീര് മറ്റ് കയ്യിലേക്കും ശരീരം മുഴുനും പടരാന്‍ തുടങ്ങി. നിരവധി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും രോഗം കണ്ടെത്താനായില്ല. 11 ദിവസം മുന്‍പാണ് സുഹാനിയെ എയിംസില്‍ പ്രവേശിപ്പിക്കുന്നത്. ഇവിടെവച്ചാണ് ഡെര്‍മറ്റൊമയോസിറ്റിസ് ആണെന്ന് കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്റ്റിറോയ്ഡ് എടുക്കുക എന്നതു മാത്രമായിരുന്ന ഏക ചികിത്സ. സ്റ്റിറോയ്ഡ് എടുത്തതോടെ സുഹാനിയുടെ രോഗപ്രതിരോധ ശേഷിയെ ബാധിച്ചു. ഏറെ നാളത്തെ ചികിത്സയിലൂടെ മാത്രമേ രോഗത്തില്‍ നിന്ന് മുക്തി നേടാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ രോഗപ്രതിരോധ ശേഷി മോശമായതോടെ സുഹാനിക്ക് ഇന്‍ഫെക്ഷനാവുകയായിരുന്നു. ശ്വാസകോശത്തെ ബാധിച്ചതോടെ ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുകയും ശ്വാസതടസമുണ്ടാവുകയുമായിരുന്നു.

കുട്ടിക്കാലം മുതല്‍ സുഹാനി മോഡലിങ് തുടങ്ങിയത്. ദംഗലില്‍ ബബിത ഫോഗട്ടിന്റെ കുട്ടിക്കാലമാണ് സുഹാനി അവതരിപ്പിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായതോടെ സുഹാനി ഏറെ ശ്രദ്ധനേടി. ദംഗലിനു പുറമെ ഏതാനും ടെലിവിഷന്‍ സീരിയലുകളിലും ബാലതാരമായി വേഷമിട്ടിരുന്നു. പഠനത്തിനുവേണ്ടി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com