വ്യാഴാഴ്ച മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല; നിലപാട് കടുപ്പിച്ച് തിയറ്റര്‍ ഉടമകള്‍

ബുധനാഴ്ചയ്ക്കകം വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ മലയാള ചിത്രങ്ങള്‍ റിലീസ് നിര്‍ത്തിവയ്ക്കാനാണ് ഫിയോക്കിന്റെ തീരുമാനം.
വ്യാഴാഴ്ച മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല
വ്യാഴാഴ്ച മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലഫയല്‍
Published on
Updated on

കൊച്ചി: ഫെബ്രുവരി 22 മുതല്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിര്‍മാതാക്കളുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.

തിയറ്റര്‍ റിലീസ് ചിത്രങ്ങള്‍ ധാരണ ലംഘിച്ച് നിര്‍മാതാക്കള്‍ ഒടിടിക്കു നല്‍കുന്നു. 42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നല്‍കൂ എന്ന സത്യവാങ്മൂലം ലംഘിച്ചു എന്നതാണ് തിയറ്റര്‍ ഉടമകളുടെ പ്രധാന പരാതികള്‍. ബുധനാഴ്ചയ്ക്കകം വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ മലയാള ചിത്രങ്ങള്‍ റിലീസ് നിര്‍ത്തിവയ്ക്കാനാണ് ഫിയോക്കിന്റെ തീരുമാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രമാണ് ഫെബ്രുവരി 22ന് റിലീസിനു തയാറെടുക്കുന്നത്. പ്രേക്ഷകരുടെ ഇടയില്‍ ഏറെ പ്രതീക്ഷ നിലനില്‍ക്കുന്ന ചിത്രം കൂടിയാണിത്.

വ്യാഴാഴ്ച മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല
കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com