'സുഹാനിയുടെ രോഗവിവരം ആമിര്‍ ഖാനോട് പറഞ്ഞില്ല'; മകളുടെ ഓര്‍മ്മകളില്‍ പൂജ ഭട്‌നാഗര്‍

'ദംഗല്‍ പെണ്‍കുട്ടി' സുഹാനിയുടെ മാതാപിതാക്കളായി തങ്ങള്‍ എല്ലായിടത്തും അറിയപ്പെട്ടതായും പൂജ ഭട്‌നാഗര്‍ പറഞ്ഞു.
മകള്‍ ഞങ്ങള്‍ക്ക് അഭിമാനമായിരുന്നുവെന്ന് ദംഗല്‍ നടി സുഹാനിയുടെ അമ്മ പൂജ ഭട്‌നാഗര്‍
മകള്‍ ഞങ്ങള്‍ക്ക് അഭിമാനമായിരുന്നുവെന്ന് ദംഗല്‍ നടി സുഹാനിയുടെ അമ്മ പൂജ ഭട്‌നാഗര്‍എഎന്‍ഐ, ഇന്‍സ്റ്റഗ്രാം

മകള്‍ ഞങ്ങള്‍ക്ക് അഭിമാനമായിരുന്നുവെന്ന് ദംഗല്‍ നടി സുഹാനിയുടെ അമ്മ പൂജ ഭട്‌നാഗര്‍. 'ദംഗല്‍ പെണ്‍കുട്ടി' സുഹാനിയുടെ മാതാപിതാക്കളായി തങ്ങള്‍ എല്ലായിടത്തും അറിയപ്പെട്ടതായും പൂജ ഭട്‌നാഗര്‍ പറഞ്ഞു.

''എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു. 'ദംഗല്‍ പെണ്‍കുട്ടി' സുഹാനിയുടെ മാതാപിതാക്കളായി ഞങ്ങള്‍ എല്ലായിടത്തും അറിയപ്പെട്ടു. ഞങ്ങളുടെ മകള്‍ ഞങ്ങള്‍ക്ക് വളരെയേറെ അഭിമാനമായി തോന്നി'' അവര്‍ പറഞ്ഞു.

''മകളുടെ രോഗത്തില്‍ എന്തു ചെയ്യണമെന്ന് അറിയില്ലാതെ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. പെട്ടെന്നൊരു ദിവസം അവളുടെ കയ്യില്‍ വീക്കം വരാന്‍ തുടങ്ങി. പക്ഷേ അതൊരു ത്വക്ക് രോഗമാണെന്ന് ഞങ്ങള്‍ കരുതി. ഞങ്ങള്‍ അവളെ കുറച്ച് ഡെര്‍മറ്റോളജിസ്റ്റുകളുടെ അടുത്ത് കൊണ്ടുപോയെങ്കിലും ഒന്നും ഗുണം ചെയ്തില്ല. മകളെ എയിംസില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അവള്‍ക്ക് ഡെര്‍മറ്റോമയോസൈറ്റിസ് ആണെന്ന് കണ്ടെത്തിയത്. ചികിത്സയ്ക്കിടെ അവള്‍ക്ക് ഒരു അണുബാധ പിടിപെടുകയായിരുന്നുവെന്നും'' അമ്മ പൂജ ഭട്‌നാഗര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മകള്‍ ഞങ്ങള്‍ക്ക് അഭിമാനമായിരുന്നുവെന്ന് ദംഗല്‍ നടി സുഹാനിയുടെ അമ്മ പൂജ ഭട്‌നാഗര്‍
സിനിമയില്‍ വേഷം നല്‍കാമെന്ന് വാഗ്ദാനം; യുവതിയെ ലോഡ്ജുകളില്‍ വച്ച് പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; നടന്‍ സന്തോഷിനെതിരെ കേസ്

ആമിര്‍ ഖാന്‍ എപ്പോഴും സുഹാനിയെ പ്രോത്സാഹിപ്പിച്ചരുന്നു, സുഹാനിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ക്ഷണക്കത്ത് അയയ്ക്കുകയും ഞങ്ങളെ നേരിട്ടു വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവളുടെ രോഗത്തെക്കുറിച്ച് ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. ഫോണില്‍ ഒരു മെസേജ് അയച്ചിരുന്നെങ്കില്‍ അദ്ദേഹം ഞങ്ങളെ തിരിച്ചുവിളിക്കുമായിരുന്നുവെന്നും പൂജ ഭട്‌നാഗര്‍ പറഞ്ഞു

25000 കുട്ടികളില്‍ നിന്നാണ് ദംഗല്‍ സിനിമയിലേക്ക് മകളെ തെരഞ്ഞെടുത്തത്. ആറു മാസം സ്‌കൂളില്‍ നിന്നും മാറിനിന്നാണ് അഭിനയത്തിനു പോയതെങ്കിലും പരീക്ഷയില്‍ 92 ശതമാനം മാര്‍ക്കോടെയാണ് സുഹാനി പാസായി. മാസ് കമ്യുണിക്കേഷന്‍സ് ആന്‍ഡ് ജേര്‍ണലിസത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പഠനശേഷം സിനിമയില്‍ സജീവമാകനായിരുന്നു മകളുടെ സ്വപ്‌നമെന്നും പൂജ ഭട്‌നാഗര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com