'അത് ഗിരീഷിന്‍റെ തെറ്റുദ്ധാരണയാണ്, രണ്ട് ചിത്രങ്ങളും ഹിറ്റായിരുന്നു'; 'പ്രേമലു' സംവിധായകനെ തിരുത്തി വിനയൻ

ദിലീപിന്‍റെ കരിയറിലെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം
വിനയന്‍, എഡി ഗിരീഷ്
വിനയന്‍, എഡി ഗിരീഷ്ഫെയ്സ്ബുക്ക്

'പ്രേമലു' സംവിധായകൻ എഡി ​ഗിരീഷിനെ തിരുത്തി സംവിധായകൻ വിനയൻ. ആളുകൾ അധികം ആഘോഷിക്കാതെ പോയ പല ചിത്രങ്ങളും താൻ ആവർത്തിച്ച് കാണാറുണ്ടെന്നും അക്കൂട്ടത്തില്‍ പെട്ടതാണ് വിനയൻ സംവിധാനം ചെയ്ത ശിപ്പായി ലഹളയും കല്യാണ സൗ​ഗന്ധികവും എന്ന് ​ഗിരീഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ രണ്ട് ചിത്രങ്ങളും ആളുകള്‍ ആഘോഷിച്ചിട്ടില്ലെന്നത് ​ഗിരീഷന്റെ തെറ്റുദ്ധാരണ മാത്രമാണെന്നും അന്നത്തെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ അത് മനസിലാകുമെന്നും വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിനയന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

എൻറെ കരിയറിൻറെ തുടക്കകാലത്തു ചെയ്ത രണ്ടു സിനിമളാണ് ശിപായി ലഹളയും

കല്യാണസൗഗന്ധികവും പ്രേക്ഷകർ ഇഷ്ടപ്പെടുകയും തീയറ്ററുകളിൽ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നൂ രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒൻപതാം ക്ളാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയിൽ നായിക ആവുന്നത്..

ദിലീപിൻറെ കരിയറിലെ വളർച്ചയ്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം.

ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേൾക്കാതെ ശ്രദ്ധിക്കാതെ പോയ സിനമകളാണൻകിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകൻ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വായിക്കുകയുണ്ടായി ..

അതു ശരിയല്ല ഗിരീഷ് ,അന്ന് കൊമേഴ്സ്യൽ ഹിറ്റായിരുന്നു എന്നു മാത്രമല്ല റിലീസു ചെയ്തിട്ട് 28 വർഷമായെൻകിലും ഇന്നും ഈ സിനിമകൾക്ക് ചാനലുകളിൽ പ്രേക്ഷകരുണ്ട് .. ടി വി യിൽ ഈ സിനിമകൾ വരുമ്പോൾ ഇപ്പോഴും എന്നെ വിളച്ച് അഭിപ്രായം പറയുന്നവരുണ്ട്.

അന്നത്തെ കോമഡി സിനിമകളിൽ നിന്നും വ്യത്യസ്ഥമായ ട്രീറ്റ്മെൻറ് ആയിരുന്നു ശിപായി ലഹളയുടേത്. അക്കാലത്ത് ഓൺലൈൻ പ്രമോഷനോ റിവ്യുവോ ഒന്നും ഇല്ലല്ലോ? അന്നത്തെ ഫിലിം മാഗസിനുകൾ റഫറു ചെയ്താൽ ഈ രണ്ടു സിനിമകളേം പറ്റിയുള്ള റിപ്പോർട്ടുകൾ ശ്രീ ഗിരീഷിനു മനസ്സിലാക്കാൻ കഴിയും .ഞാൻ ചെയ്ത കോമഡി സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ടു സിനിമകളും.

വിനയന്‍, എഡി ഗിരീഷ്
'ശ്രദ്ധകിട്ടാന്‍ ഏതു തലത്തിലേക്കും തരംതാഴുന്ന മനുഷ്യർ'; മുന്‍ എഐഎഡിഎംകെ നേതാവിനെതിരെ തൃഷ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com