സിനിമ പ്രവര്‍ത്തകര്‍ക്ക് ജോലി; വിദ്യാബാലന്റെ പേരില്‍ തട്ടിപ്പ്; കേസ്

നടിയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസ് എടുത്തു.
വിദ്യാ ബാലന്‍
വിദ്യാ ബാലന്‍ഫയല്‍

മുംബൈ: നടി വിദ്യാ ബാലന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കി പണം തട്ടാന്‍ ശ്രമമെന്ന് പരാതി. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ ആളുകളെ സമീപിച്ചു. നടിയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസ് എടുത്തു.

വിദ്യാ ബാലന് കീഴില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെന്ന് സിനിമാക്കാര്‍ക്ക് ഇടയില്‍ തന്നെയാണ് തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍പ്പെട്ടവര്‍ വിദ്യാബാലനെ സമീപിച്ചതോടെയാണ് തന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടിയുടെ മാനേജര്‍ മുംബൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഐടി ആക്ട് പ്രകാരം അജ്ഞാതര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. നേരത്തെയും വിദ്യാബാലന്റെ പേരില്‍ വാട്‌സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് നടി സാമൂഹിക മാധ്യമത്തിലൂടെ അഭ്യര്‍ഥിച്ചിരുന്നു

വിദ്യാ ബാലന്‍
'ആടുജീവിതം' പ്രഖ്യാപിച്ചതിലും നേരത്തെ; റിലീസ് തീയതി മാറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com