'എനിക്ക് അവാര്‍ഡ് ലഭിച്ചിട്ട് കുറേക്കാലമായി, ഇനി കിട്ടില്ലെന്നാണ് കരുതിയത്': മികച്ച നടനായി ഷാരുഖ് ഖാന്‍, പ്രസംഗം വൈറല്‍

ആറ്റ്‌ലി സംവിധാനം ചെയ്ത ജവാനിലെ പ്രകടനമാണ് താരത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്
ഷാരുഖ് ഖാന്‍
ഷാരുഖ് ഖാന്‍

ബോളിവുഡിന്റെ കിങ് ഖാനായി വീണ്ടും സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ഷാരുഖ് ഖാന്‍. 2023 താരത്തിന് ലക്കി ഇയര്‍ ആയിരുന്നു. റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി. ഇതില്‍ പത്താനും ജവാനും ബോക്‌സ് ഓഫിസില്‍ നിന്ന് വാരിയത് കോടികളാണ്. മുംബൈയില്‍ നടക്കുന്ന ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് താരം.

ഷാരുഖ് ഖാന്‍
'രണ്ടാഴ്ചയായി മലയാളം സിനിമ മാത്രം': മൂക്കില്ലാ രാജ്യത്തെ ഡയലോഗുമായി വിദ്യാ ബാലന്‍, വിഡിയോ വൈറല്‍

ആറ്റ്‌ലി സംവിധാനം ചെയ്ത ജവാനിലെ പ്രകടനമാണ് താരത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്. പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം ഷാരുഖ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. തനിക്ക് ഇനി അവാര്‍ഡ് ലഭിക്കില്ലെന്നാണ് കരുതിയിരുന്നത് എന്നാണ് താരം പറഞ്ഞത്.

മികച്ച നടനുള്ള അവാര്‍ഡിനായി എന്നെ പരിഗണിച്ച ജൂറിയോട് നന്ദി പറയുന്നു. കുറേ നാളായി മികച്ച നടനുള്ള അവാര്‍ഡ് എനിക്ക് ലഭിക്കാറില്ല. വളരെക്കാലമായി എനിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടില്ല. ഇനി കിട്ടില്ലെന്നു തോന്നി. അതിനാല്‍, ഞാന്‍ അങ്ങേയറ്റം സന്തോഷവാനാണ്. എനിക്ക് അവാര്‍ഡുകള്‍ ഇഷ്ടമാണ്. ഞാന്‍ കുറച്ച് അത്യാഗ്രഹിയാണ്.- ഷാരുഖ് ഖാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ ഏറ്റവും സൂപ്പര്‍ഹിറ്റായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ജവാന്‍. നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള അവാര്‍ഡിനൊപ്പം ആറ്റ്‌ലിക്ക് മികച്ച ക്രിട്ടിക്‌സ് ഡയറക്ടര്‍ അവാര്‍ഡും അനിരുദ്ധ് രവിചന്ദറിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com