പുരുഷവന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ 'ഒരു ഭാരത സർക്കാർ ഉത്‌പന്ന'ത്തിന്റെ ട്രെയിലൽ പുറത്തിറങ്ങി. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടിവി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുഭീഷ് സുധിയാണ് നായകൻ. ഗൗരി കൃഷ്ണനാണ് നായിക. സംവിധായകൻ ലാൽ ജോസും ചിത്രത്തിൽ ഒരു പ്രാധാന വേഷത്തിൽ എത്തുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പുരുഷവന്ധ്യകരണത്തിനായി ആളെ കണ്ടെത്താൻ നടക്കുന്ന ആശാവർക്കറായ കാമുകിക്ക് ഒരാളെ കണ്ടെത്താൻ നായകൻ പെടുന്ന പെടാപ്പാട് ട്രെയിലറിൽ വളരെ രസകരമായി കാണിക്കുന്നുണ്ട്. അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിസാം റാവുത്തർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരു ഫൺ ഫാമിലി എന്റർടെയ്നറായ ചിത്രം ടിവി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെസി രഘുനാഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. അൻസർ ഷായാണ് ഛായാഗ്രഹണം. അജ്മൽ ഹസ്ബുള്ളയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക