'ഈ ദിവസം മാത്രമല്ല എനിക്ക് മിസ് ചെയ്യുന്നത്': കെപിഎസി ലളിതയുടെ ഓർമദിനത്തിൽ സിദ്ധാർത്ഥ് ഭരതൻ

സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പ്രിയതാരത്തെ ഓർമിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചത്
കെപിഎസി ലളിതയും സിദ്ധാര്‍ത്ഥും
കെപിഎസി ലളിതയും സിദ്ധാര്‍ത്ഥുംഫെയ്സ്ബുക്ക്

ലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിത വിടപറഞ്ഞിട്ട് രണ്ടാണ്ട്. സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പ്രിയതാരത്തെ ഓർമിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചത്. ഇപ്പോൾ ശ്രദ്ധനേടുന്നത് കെപിഎസി ലളിതയുടെ മകനും നടനുമായ സിദ്ധാർത്ഥിന്റെ പോസ്റ്റാണ്. ഈ ദിവസം മാത്രമല്ല അമ്മയെ മിസ് ചെയ്യുന്നത് എന്നാണ് സിദ്ധാർത്ഥ് കുറിച്ചത്.

കെപിഎസി ലളിതയും സിദ്ധാര്‍ത്ഥും
'പോയിരുന്ന് പഠിക്ക് മോനെ'; പുത്തൻ ട്രെൻഡുമായി എത്തിയ പയ്യനോട് ടൊവിനോ തോമസ്, വൈറൽ

അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ലളിതാമ്മ എന്നും ഞങ്ങളുടെ ഓർമകളിൽ ഉണ്ട് - എന്നായിരുന്നു ഒരാളുടെ കമന്റ്. സിദ്ധാർഥ് ലളിത ഭരതൻ, ഇങ്ങനെ വിളിക്കാൻ ആണ് എനിക്ക് നിങ്ങളെ ഇഷ്ടം. രണ്ടു മഹാന്മാരുടെ മകൻ- എന്നായിരുന്നു മറ്റൊരു കമന്റ്. 2022 ഫെബ്രുവരി 22നാണ് കെപിഎസി ലളിത വിടപറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ ഭ്രമയു​ഗമാണ് സിദ്ധാർത്ഥിന്റെ അവസാന ചിത്രം. ചിത്രത്തിൽ ശക്തമായ വേഷത്തിലാണ് താരം എത്തിയത്. മികച്ച അഭിപ്രായമാണ് സിദ്ധാർത്ഥിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. ഭ്രമയു​ഗത്തിലെ തകർപ്പൻ അഭിനയം കാണാൻ അമ്മ ഇല്ലല്ലോ എന്ന വിഷമം എനിക്ക് തോന്നി എന്നായിരുന്നു ഒരു ആരാധകൻ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com