'എനിക്ക് ഒരുപാട് തെറ്റുപറ്റി, ലാല്‍ സിങ് ഛദ്ദയുടെ പരാജയം വേദനിപ്പിച്ചു'; ആമിര്‍ ഖാന്‍

ഏറെ നാളിന് ശേഷമാണ് താന്‍ പരാജയം ഏറ്റുവാങ്ങിയത് അതിനാല്‍ തനിക്ക് ഒരുപാട് സ്‌നേഹം ലഭിച്ചെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു
ആമിര്‍ ഖാന്‍
ആമിര്‍ ഖാന്‍ഫയല്‍ ചിത്രം

ലാല്‍ സിങ് ഛദ്ദയുടെ പരാജയം തന്നെ വേദനിപ്പിച്ചെന്ന് തുറന്ന് പറഞ്ഞ് നടന്‍ ആമിര്‍ ഖാന്‍. തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് ലാല്‍ സിങ് ഛദ്ദ എന്നാണ് താരം പറയുന്നത്. ഏറെ നാളിന് ശേഷമാണ് താന്‍ പരാജയം ഏറ്റുവാങ്ങിയത് അതിനാല്‍ തനിക്ക് ഒരുപാട് സ്‌നേഹം ലഭിച്ചെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഒരുപാട് തെറ്റ് വരുത്തി എന്നാണ് ആമിര്‍ പറയുന്നത്.

ആമിര്‍ ഖാന്‍
കാടിനുള്ളിലെ തടാകത്തിൽ നീരാടി സാമന്ത: മലേഷ്യയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

'എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ്. അദൈ്വതും കരീനയും ഉള്‍പ്പടെയുള്ള അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഒരുപാട് കഷ്ടപ്പെട്ടു. എന്നാല്‍ നല്ല രീതിയില്‍ ആയില്ല. ഇതോടെ രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്. ഏറെ നാളിന് ശേഷമാണ് എന്റെ സിനിമ പരാജയമാകുന്നത്. അതിനാല്‍ എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം എന്നെ വീട്ടിലെത്തി കണ്ടു. ഞാന്‍ ഓകെ അല്ലേ എന്നവര്‍ ചോദിച്ചു. ഒരു പരാജയത്തിനുശേഷം ഒരുപാട് സ്‌നേഹം ലഭിക്കുമെന്ന് എനിക്ക് മനസിലായി. അതായിരുന്നു രസകരമായ ഭാഗം.'

'എന്നാല്‍ യഥാര്‍ത്ഥ ഭാഗം എന്തെന്നാല്‍ എന്താണ് തെറ്റ് പറ്റിയത് എന്ന് അത് നമ്മെ പഠിപ്പിക്കും. ആ കഥ പറയുമ്പോള്‍ എന്തെല്ലാം തെറ്റുകളാണ് വരുത്തിയത് എന്ന് മനസിലാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഞാന്‍ ഒരുപാട് ചിന്തിച്ചു. അത് എനിക്ക് വലിയ പാഠമായി. ഒരിക്കല്‍ കിരണിനോട് പറഞ്ഞത് എനിക്കൊര്‍മയുണ്ട്. ഞാന്‍ ഈ ചിത്രത്തില്‍ പലരീതിയിലും ഒരുപാട് തെറ്റുകള്‍ വരുത്തി. ഒറ്റ സിനിമകളില്‍ മാത്രമാണ് ഞാന്‍ ഇത് വരുത്തിയത് എന്നതില്‍ ദൈവത്തിന് നന്ദിയുണ്ട്. ചിത്രം വിജയിച്ചില്ല എന്നത് എന്നെ വൈകാരികമായി വേദനിപ്പിച്ചു. ആ മുറിവുണക്കാന്‍ സമയമെടുത്തു.'- ആമിര്‍ ഖാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോം ഹാങ്‌സിന്റെ ഫോറസ്റ്റ് ഗംപിന്റെ റീമേക്കായിരുന്നു ലാല്‍ സിങ് ഛദ്ദ. അദൈ്വത് ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കരീന കപൂറാണ് നായികയായി എത്തിയത്. നാഗ ചൈതന്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com