'അബ് ചിട്ടി നഹി ആയേഗി'; പങ്കജ് ഉധാസിന് വിട, അഞ്ജലിയര്‍പ്പിച്ച് കലാലോകം

ചലച്ചിത്ര,സംഗീത,സാംസ്‌കാരിക രംഗത്തുള്ള നിരവധി പ്രമുഖരാണ് നേരിട്ട് വസതിയിലെത്തിയും അല്ലാതെയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്

പങ്കജ് ഉധാസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയ സംഗീതജ്ഞരായ ശങ്കര്‍ മഹാദേവനും ഉസ്താദ് സാക്കീര്‍ ഹുസൈനും
പങ്കജ് ഉധാസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയ സംഗീതജ്ഞരായ ശങ്കര്‍ മഹാദേവനും ഉസ്താദ് സാക്കീര്‍ ഹുസൈനും എഎന്‍ഐ

മുംബൈ: അന്തരിച്ച ഇതിഹാസ ഗസല്‍ ഗായകന്‍ പങ്കജ് ഉധാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാ, സാംസ്കാരിക ലോകം. സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി നിരവധി താരങ്ങള്‍ മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചു. സംഗീതജ്ഞരായ ശങ്കര്‍ മഹാദേവനും ഉസ്താദ് സാക്കീര്‍ ഹുസൈനും വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍.

''ജീവിതത്തിലെ എല്ലാ കാര്യങ്ങളയും അദ്ദേഹം പോസിറ്റീവായിട്ടാണ് കണ്ടത്. ഈ വലിയ നഷ്ടം താങ്ങാന്‍ ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തി നല്‍കട്ടെയെന്നു ശങ്കര്‍മഹാദേവന്‍ പറഞ്ഞു. സക്കീര്‍ ഹുസൈനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേര്‍ന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര,സംഗീത,സാംസ്‌കാരിക രംഗത്തുള്ള നിരവധി പ്രമുഖരാണ് നേരിട്ട് വസതിയിലെത്തിയും അല്ലാതെയും ആദരാഞ്ജലി അര്‍പ്പിച്ചത്. എന്തുകൊണ്ടാണ് ചിലര്‍ ഇങ്ങനെ വിട്ടു പോകുന്നതെന്ന് വളരെ നിരാശയോടെയാണ് മുതിര്‍ന്ന നടന്‍ അനുപം ഖേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'അബ് ചിട്ടി നഹി ആയേഗി' എന്ന് കുറിച്ചതിനോടൊപ്പം അമേരിക്കയിലേയ്ക്ക് ഇരുവരും ഒരുമിച്ച് നടത്തിയ ഓര്‍മകളും അനുപം ഖേര്‍ പങ്കുവെച്ചു.


പങ്കജ് ഉധാസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയ സംഗീതജ്ഞരായ ശങ്കര്‍ മഹാദേവനും ഉസ്താദ് സാക്കീര്‍ ഹുസൈനും
വീട്ടമ്മയുടെ വില കണക്കാക്കാവുന്നതിനും അപ്പുറം; ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹത: സുപ്രീംകോടതി

ഗസല്‍ രംഗത്തെ അതികായനായി അറിയപ്പെടുന്ന പങ്കജ് ഉധാസ് പിന്നണി ഗാനരംഗത്തും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹേഷ് ഭട്ടിന്റെ നാമിലെ ചിട്ടി ആയി ഹെ ഉള്‍പ്പെടെ ഒട്ടേറെ ഹിറ്റുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 1980ല്‍ പുറത്തിറങ്ങിയ ആഹത് എന്ന ആല്‍ബത്തിലൂടെ പങ്കജ് ഉധാസ് പ്രശസ്തിയിലേക്കുയര്‍ന്നു. തുടര്‍ന്നുവന്ന മുകരാര്‍, തരാനം, മെഹ്ഫില്‍ തുടങ്ങി ആല്‍ബങ്ങളും ഏറെ ജനപ്രീതി നേടി.

ഘായല്‍, മൊഹ്‌റ, സാജന്‍, യെ ദില്ലഗി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com