'സിനിമയില്‍ 32 വര്‍ഷമായി, പലരോടും കെഞ്ചിയിട്ടുണ്ട്; നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു': കണ്ണീരോടെ തമിഴ് നടൻ

മഞ്ഞുമ്മല്‍ ബോയ്സില്‍ ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് വിജയ മുത്തു എത്തിയത്
മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍, വിജയ മുത്തു
മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍, വിജയ മുത്തുവിഡിയോ സ്ക്രീന്‍ഷോട്ട്

തെന്നിന്ത്യന്‍ ബോക്സ് ഓഫിസില്‍ ഒന്നാകെ തരംഗമാവുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ് ചിത്രം. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ചിത്രത്തില്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ എത്തിയ വിജയ മുത്തുവിന്‍റെ ഒരു അഭിമുഖമാണ്.

മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍, വിജയ മുത്തു
ദീപിക പദു‌കോൺ ​ഗർഭിണി: കുഞ്ഞ് മാലാഖ സെപ്റ്റംബറില്‍ എത്തുമെന്ന് താരദമ്പതികൾ

32 വര്‍ഷത്തെ കരിയറില്‍ തനിക്ക് മികച്ചൊരു വേഷം തരാന്‍ മലയാളി സംവിധായകന്‍ വേണ്ടിവന്നു എന്നാണ് താരം പറഞ്ഞത്. വികാരാധീനനായാണ് വിജയമുത്തു സംസാരിച്ചത്. "പഠിക്കാതെ 12 വയസില്‍ സിനിമയില്‍ വന്നതാണ്. എന്‍റെ 32 വർഷത്തെ കരിയറില്‍ നല്ല വേഷങ്ങൾക്കായി ഞാൻ കാണാത്ത സംവിധായകരില്ല. എല്ലാവരോടും നല്ല വേഷത്തിനായി കെഞ്ചിയിട്ടുണ്ട്. എന്നാല്‍ എവിടെ നിന്നോ വന്ന മലയാളി സംവിധായകനാണ് എല്ലാവരിലും എത്തിയ ഒരു വേഷം എനിക്ക് നൽകിയത്. ചിത്രം കണ്ട മലയാളികളോടും എല്ലാവരോടും നന്ദിയുണ്ട്. എന്ത് സമ്പാദിച്ചു എന്നതല്ല മരിക്കുമ്പോള്‍ നല്ല നടന്‍ എന്ന് രേഖപ്പെടുത്തണം. 32 വര്‍ഷത്തിന് ശേഷത്തെ പോരാട്ടത്തിന് ശേഷമാണ് ഇങ്ങനെയൊരു വേഷം"- വിജയ മുത്തു പറഞ്ഞു.

ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൊടൈക്കനാലിൽ യാത്ര പോകുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിൽ പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിൽ നടക്കുന്ന സംഭവമായതിനാൽ തന്നെ തമിഴ് നടന്മാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ചിത്രം ചെയ്തത്. തമിഴ്നാട്ടിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനുമായി മഞ്ഞുമ്മൽ ബോയ്സ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ കമൽഹാസനെയും ‌കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com