'ഞാന്‍ സത്യസന്ധനാണ്, ആ സിനിമയ്ക്ക് പണം വാങ്ങിയിട്ടില്ല': വ്യക്തമാക്കി മനോജ് കുമാര്‍ ശര്‍മ

തന്റെ ജീവിതം സിനിമയാക്കുന്നതുവേണ്ടി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് പണം കൈപ്പറ്റിയില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മനോജ് കുമാര്‍
12ത് ഫെയില്‍ സിനിമയില്‍ വിക്രാന്ത് മാസ്സി മനോജ് കുമാര്‍ ശര്‍മ
12ത് ഫെയില്‍ സിനിമയില്‍ വിക്രാന്ത് മാസ്സി മനോജ് കുമാര്‍ ശര്‍മഇന്‍സ്റ്റഗ്രാം

ബോളിവുഡില്‍ വന്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ് 12ത് ഫെയില്‍. വിക്രാന്ത് മാസ്സി പ്രധാന വേഷത്തിലെത്തിയ ചിത്രം പറഞ്ഞത് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് കുമാര്‍ ശര്‍മയുടെ ജീവിതമാണ്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫിസിലും വലിയ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ തന്റെ ജീവിതം സിനിമയാക്കുന്നതുവേണ്ടി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് പണം കൈപ്പറ്റിയില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മനോജ് കുമാര്‍.

12ത് ഫെയില്‍ സിനിമയില്‍ വിക്രാന്ത് മാസ്സി മനോജ് കുമാര്‍ ശര്‍മ
ആദ്യം ഹോളിവുഡില്‍, പിന്നെ കൊറിയയില്‍; അഞ്ച് വര്‍ഷം കൊണ്ട് 10 രാജ്യങ്ങളില്‍: വരുന്നത് 'ദൃശ്യം' യുഗം

12ത് ഫെയില്‍ സിനിമയില്‍ നിന്ന് വ്യക്തിപരമായി എനിക്ക് എന്താണ് ലഭിച്ചത് എന്ന് ചോദിച്ചാല്‍ എനിക്കൊന്നും ലഭിച്ചില്ല. കാരണം ഞാന്‍ ആളുകളില്‍ നിന്ന് പണമോ മറ്റ് സാമ്പത്തിക സഹായങ്ങളോ സ്വീകരിക്കാറില്ല. ഞാന്‍ സത്യസന്ധനായ മനുഷ്യനാണ്. എന്റെ ഭാര്യയും അങ്ങനെതന്നെയാണ്.- മനോജ് കുമാര്‍ ശര്‍മ പറഞ്ഞു.

ഞാനും ഭാര്യ ശ്രദ്ധജോഷി ശര്‍മയും പരീക്ഷയ്ക്ക് തയാറെടുക്കുന്ന സമയത്ത് വജ്രങ്ങളോ മറ്റ് ആഭരണങ്ങളോ അണിയില്ല എന്ന് തീരുമാനമെടുത്തു. അവള്‍ ഇപ്പോഴും അതൊന്നും ധരിക്കാറില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് വലിയ ചെലവുകളില്ല. സമ്മാനങ്ങള്‍ കൈമാറുന്ന രീതിപോലും ഞങ്ങള്‍ക്കില്ല. വിവാഹവാര്‍ഷികത്തിനോ പിറന്നാളിനോ ഞങ്ങള്‍ സമ്മാനങ്ങള്‍ നല്‍കാറില്ല. എന്തെങ്കിലും സമ്മാനം നല്‍കണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ കത്തുകള്‍ എഴുതുകയാണ് ചെയ്യറുള്ളത്. അതിനാല്‍ ഷോപ്പിങ്ങിന് പോകേണ്ടതായി വരില്ല.- മനോജ് കുമാര്‍ ശര്‍മ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com