ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ ആസിഫ് അലി; 'ലെവല്‍ ക്രോസ്' ഫസ്റ്റ്‌ലുക്ക് പുറത്ത്

ആസിഫ് അലിയും ഷറഫുദീനും നായകന്മാരായി എത്തുന്ന ചിത്രത്തില്‍ അമല പോള്‍ ആണ് നായിക
ചിത്രം /ഫെയ്‌സ്ബുക്ക്
ചിത്രം /ഫെയ്‌സ്ബുക്ക്

ജീത്തു ജോസഫിന്റെ സംവിധാന സഹായിമാരില്‍ ഒരാളായ അര്‍ഫാസ് അയൂബ് ആദ്യമായി  സംവിധാനം ചെയ്യുന്ന 'ലെവല്‍ ക്രോസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഷറഫുദ്ദീനും അമല പോളിനുമൊപ്പം പോസ്റ്ററില്‍ മൂന്നാമനായാണ് ആസിഫ് അലി എത്തുന്നത്. 

ആസിഫ് അലിയും ഷറഫുദീനും നായകന്മാരായി എത്തുന്ന ചിത്രത്തില്‍ അമല പോള്‍ ആണ് നായിക. നടന്‍ ആദം അയൂബിന്റെ മകന്‍ കൂടിയാണ് അര്‍ഫാസ് അയൂബ്. അച്ഛനൊപ്പമായിരുന്നു അര്‍ഫാസിന്റെ സിനിമാ പഠനം ആരംഭിക്കുന്നത്. സംവിധാനത്തിലും തിരക്കഥാരചനയും പരിചയിച്ച് ആദത്തിന്റെ തന്നെ ടെലിഫിലിമുകളിലും സംവിധാന സംരംഭങ്ങളിലും അസിസ്റ്റ് ചെയ്തു.

പാഷന്‍ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറില്‍ രമേശ് പിള്ളയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അപ്പു പ്രഭാകര്‍ ചായാഗ്രഹണവും  വിശാല്‍ ചന്ദ്രശേഖര്‍ സംഗീതവും നിര്‍വ്വഹിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com