
ധനുഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്‍റ്റൻ മില്ലെറിലെ ലിറിക്കൽ വിഡിയോ പുറത്ത്. 'കോറനാരു' എന്ന ഗാനം പാടിയിരിക്കുന്നത് തെനനശൈ തെൻഡ്രല്‍ ദേവയും സന്തോഷ് ഹരിഹരനും അലക്സാണ്ടര്‍ ബാബുവുമാണ് ചേർന്നാണ്. ഉമാദേവിയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ് ആണ്.
ആക്ഷൻ ചിത്രമായ ക്യാപ്റ്റൻ മില്ലെറിൽ ധനുഷിനൊപ്പം കന്നഡ താരം ശിവരാജ് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രിയങ്ക അരുള്‍ മോഹനാണ് ചിത്രത്തിൽ നായിക. സിദ്ധാര്‍ഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സുന്ദീപ് കിഷൻ, ജോണ്‍ കൊക്കെൻ, നിവേധിത സതിഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ജനുവരി പന്ത്രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
വെങ്കി അറ്റ്‍ലൂരി തിരക്കഥയും സംവിധാനം ചെയ്ത വാത്തിയാണ് ധനുഷിന്റെ ഒടുവിൽ റിലീസ് ചെയ്‌ത ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബില്‍ വാത്തി ഇടംനേടിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക