'ഐ ആം ദി ഡെവിള്‍': സൂപ്പര്‍ ആക്ഷനുമായി ധനുഷ്; ക്യാപ്റ്റന്‍ മില്ലര്‍ ട്രെയിലര്‍ പുറത്ത്

ചിത്രത്തില്‍ പല ഗെറ്റപ്പില്‍ ധനുഷ് പ്രത്യക്ഷപ്പെടുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

നുഷ് പ്രധാന വേഷത്തിലെത്തുന്ന ക്യാപ്റ്റന്‍ മില്ലറിന്റെ ട്രെയിലര്‍ പുറത്ത്. മാസ് ആക്ഷന്‍ ത്രില്ലറായാണ് ചിത്രം പുറത്തെത്തുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്ന ക്യാപ്റ്റന്‍ മില്ലര്‍ എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പല ഗെറ്റപ്പില്‍ ധനുഷ് പ്രത്യക്ഷപ്പെടുന്നത്. 

മികച്ച അഭിപ്രായമാണ് ടീസറിന് ലഭിക്കുന്നത്. പൊങ്കല്‍ റിലീസായി ജനുവരി 12നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായികയായി എത്തുന്നത്. ശിവ രാജ്കുമാര്‍, സന്ദീപ് കിഷന്‍, ജോണ്‍ കൊക്കന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
 

ധനുഷ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. സ്വാന്തന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷുകാർക്കെതിരെയുള്ള ക്യാപ്റ്റൻ മില്ലറുടെ പോരാട്ടമാണ് ചിത്രം പറയുന്നത്. സൗണ്ട് മിക്സിങ് രാജാ കൃഷ്ണനും നിർവഹിക്കുന്നു. ഡി ഓ പി -സിദ്ധാർത്ഥ നൂനി, സ്റ്റണ്ട് -ദിലീപ് സുബ്ബരായൻ, എഡിറ്റർ -നാഗൂരൻ രാമചന്ദ്രൻ. മദൻ കർക്കിയാണ് സംഭാഷണം. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com