'മിന്നൽ മുരളിയും സ്പിന്നർ മുരളിയും': ഫാൻ ബോയ് മൊമന്റ് പങ്കുവച്ച് ടൊവിനോ, ജിമ്മിന് തീപിടിച്ചെന്ന് പിഷാരടിയുടെ കമന്റ്

താന്‍ കേരളത്തിന്റെ മിന്നല്‍ മുരളിയാണ് എന്ന് പറയാനാണ് ഹോക്കി താരം ശ്രീജേഷ് ഉപദേശിച്ചത്
ടൊവിനോയും മുത്തയ്യ മുരളീധരനും/ ഇൻസ്റ്റ​ഗ്രാം
ടൊവിനോയും മുത്തയ്യ മുരളീധരനും/ ഇൻസ്റ്റ​ഗ്രാം

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനൊപ്പമുള്ള ചിത്രവുമായി ടൊവിനോ തോമസ്. വളരെ അപ്രതീക്ഷിതമായിരുന്നു ഇരുവരുടേയും കണ്ടുമുട്ടൽ. വർക്കൗട്ട് ചെയ്യാൻ എത്തിയപ്പോഴാണ് മുത്തയ്യ മുരളീധരനെ താരം കാണുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ടൊവിനോ തന്നെയാണ് തന്റെ ഫാൻ ബോയ് മൊമന്റ് പങ്കുവച്ചത്. 

വാവ്, ഇന്നത്തെ വര്‍ക്കൗട്ട് വളരെ രസകരമായിരുന്നു. ഇതിഹാസ സ്പിന്നറായ മുത്തയ്യ മുരളീധരനെ കാണാനുള്ള അവസരം എനിക്കുണ്ടായി.- ടൊവിനോ കുറിച്ചു. ഫാന്‍ ബോയ് മൊമന്റ് എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. ജിം വെയറിലാണ് ഇരുവരേയും കാണുന്നത്. 

എന്തായാലും ആരാധകര്‍ ആവേശമാക്കുകയാണ് ചിത്രം. നാട്ടുകാരെ ഓടിവരണേ ജിമ്മിന് തീ പിടിച്ചേ- എന്നായിരുന്നു രമേഷ് പിഷാരടിയുടെ കമന്റ്. മിന്നല്‍ മുരളിയും മുരളിയും എന്നാണ് മുന്ന കമന്റ് ചെയ്ത്. താന്‍ കേരളത്തിന്റെ മിന്നല്‍ മുരളിയാണ് എന്ന് പറയാനാണ് ഹോക്കി താരം ശ്രീജേഷ് ഉപദേശിച്ചത്. നിരവധി ആരാധകരും കമന്റുമായി എത്തി. മിന്നല്‍ മുരളിയും സ്പിന്നര്‍ മുരളിയും കണ്ടുമുട്ടിയപ്പോള്‍ എന്നാണ് ആരാധകരുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com