'ഇവർക്ക് മണ്ണിലിട്ട് കൊടുത്തു എന്ന് പറഞ്ഞ് പ്രശ്നമാകുമോ?'; ലണ്ടനിൽ പ്രാവിന് തീറ്റകൊടുക്കുന്നതിനിടെ ദിയ, രൂക്ഷ വിമർശനം

ലണ്ടൻ യാത്രയ്ക്കിടെ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയാണ് വിവാദപരാമർശം നടത്തിയത്
ദിയ കൃഷ്ണ, കൃഷ്ണകുമാറും കുടുംബവും/ ഫെയ്സ്ബുക്ക്
ദിയ കൃഷ്ണ, കൃഷ്ണകുമാറും കുടുംബവും/ ഫെയ്സ്ബുക്ക്

വീട്ടിൽ പണി എടുക്കുന്നവർ കുഴികുത്തി കഞ്ഞി കൊടുത്തിട്ടുണ്ടെന്ന നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ പരാമർശം വലിയ വിവാദമായിരുന്നു. ഇപ്പോൾ കൃഷ്ണകുമാറിന്റേയും കുടുംബത്തിന്റേയും മറ്റൊരു വിഡിയോ ആണ് ചർച്ചയാവുന്നത്. ലണ്ടൻ യാത്രയ്ക്കിടെ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയാണ് വിവാദപരാമർശം നടത്തിയത്. പാർക്കിലെ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നതിനിടെ ഇവർക്ക് മണ്ണിലിട്ട് കൊടുത്തു എന്ന് പറഞ്ഞ് പ്രശ്നമാകുമോ എന്നായിരുന്നു ദിയയുടെ ചോദ്യം. 

‘ഇനി ഇവർക്ക് മണ്ണിലിട്ട് കൊടുത്തു എന്ന് പറഞ്ഞ് അതൊരു പ്രശ്നമാകുമോ? വീട്ടിൽ നിന്നൊരു പ്ലേറ്റ് കൊണ്ടുവരാമായിരുന്നു. ചിലർക്കൊക്കെ ഇത് ചിലപ്പോൾ ഫീൽ ആകും.’- എന്നാണ് ദിയ പറഞ്ഞത്. ബാക്കിയുള്ളവർ ഇതുകേട്ട് ചിരിക്കുന്നതും വിഡിയോയിലുണ്ട്.  ലണ്ടനിലാണ് കൃഷ്ണകുമാറും കുടുംബവും ന്യൂയർ ആഘോഷിക്കാൻ പോയത്. അതിനിടെ പകർത്തിയ വിഡിയോ ആണ് വിവാദമായത്. 

രൂക്ഷ വിമർശനമാണ് കൃഷ്ണകുമാറിനും മക്കൾക്കും നേരെ ഉയരുന്നത്. 'മനുഷ്യർക്ക് പറമ്പിൽ കുഴികുത്തി കഞ്ഞി വിളമ്പിയ ഹുങ്ക് പറഞ്ഞതിനെതിരെ ഉയർന്ന എതിർപ്പ് അവരെ ബാധിച്ചത് എങ്ങനെയെന്ന് നോക്കൂ.ഇയാളുടെ കുടുംബം പണ്ട് ചൂഷണം ചെയ്ത അടിയാള ജനതയെ മനുഷ്യപദവിയിൽ കാണാൻ ഇന്നും അവർക്കായിട്ടില്ല. തെരുവിൽ കൊത്തിപ്പെറുക്കുന്ന പക്ഷികൾക്ക് തുല്യരാണ് കുഴിയിൽ കഞ്ഞി കുടിപ്പിച്ച മനുഷ്യർ! എല്ലാ സാമൂഹിക പ്രിവിലേജുകളുടെയും അഹന്തയിൽ പിന്നെയും അവരെ പരിഹസിച്ചു ചിരിക്കുന്നു.'- എന്നായിരുന്നു ഒരാളുടെ കമന്റ്. 

'അമ്പത് വയസിന് മുകളിലുള്ള ഒരാൾ ജാതീയത പറയുന്നത് പ്രായത്തിന്റെ വിവരമില്ലായ്മയാണ് എന്ന് പിന്നെയും വിചാരിക്കാം. 30 വയസുപോലും ആകാത്ത ദിയക്കും ഇതിന്റെ ഗൗരവം എന്താണെന്ന് കേസ് ആയിട്ടും മനസിലായിട്ടില്ല എന്നത് കഷ്ടമാണ്.'- എന്നായിരുന്നു മറ്റൊരു കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com