'സൂപ്പര്‍ ഡീലക്‌സിനെ തള്ളി ഗള്ളി ബോയ് ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായത് രാഷ്ട്രീയം': വിജയ് സേതുപതി

വിജയ് സേതുപതി ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു സൂപ്പര്‍ ഡീലക്‌സ്
ഗള്ളി ബോയ് പോസ്റ്റര്‍, സൂപ്പര്‍ ഡീലക്‌സില്‍ വിജയ് സേതുപതി
ഗള്ളി ബോയ് പോസ്റ്റര്‍, സൂപ്പര്‍ ഡീലക്‌സില്‍ വിജയ് സേതുപതി

2020ലെ ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്‌കര്‍ എന്‍ട്രിയായി സൂപ്പര്‍ ഡീലക്‌സിന് പകരം ഗള്ളി ബോയ് തെരഞ്ഞെടുത്തത് തന്റെ ഹൃദയം തകര്‍ത്തെന്ന് നടന്‍ വിജയ് സേതുപതി. അത് രാഷ്ട്രീയമാണെന്നും താരം പറഞ്ഞു. ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍

വിജയ് സേതുപതി ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു സൂപ്പര്‍ ഡീലക്‌സ്. ത്യാഗരാജന്‍ കുമാരരാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, സാമന്ത തുടങ്ങിയവരും അഭിനയിച്ചിരുന്നു. ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയാവാന്‍ സൂപ്പര്‍ ഡീലക്‌സ് മത്സരരംഗത്തുണ്ടായിരുന്നെങ്കിലും രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയ സോയ അക്തര്‍ ചിത്രം ഗള്ളി ബോയ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

ആരാധകരുമായി സംസാരിക്കുന്നതിനിടെ ആണ് സൂപ്പര്‍ ഡീലക്‌സിനെ തള്ളിയതില്‍ താരം അതൃപ്തി രേഖപ്പെടുത്തിയത്. ഇത് രാഷ്ട്രീയമാണ്. ഞാന്‍ ആ സിനിമയില്‍ ഉള്ളതുകൊണ്ടല്ല ഇത് പറയുന്നത്. ആ സിനിമയില്‍ ഞാന്‍ ഇല്ലായിരുന്നെങ്കിലും ആ ചിത്രം ഓസ്‌കറിന് പോകാന്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു. അതിനിടയില്‍ എന്തോ സംഭവിച്ചു. ഞാന്‍ അതേക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് അനാവശ്യമാണ്.- വിജയ് സേതുപതി പറഞ്ഞു. 

തമിഴ് സിനിമയും കടന്ന് ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ് വിജയ് സേതുപതി ഇപ്പോള്‍. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന മേരി ക്രിസ്മസാണ് താരത്തിന്റെ പുതിയ ചിത്രം. കത്രീന കൈഫാണ് ചിത്രത്തില്‍ നായികായായി എത്തുന്നത്. ജനുവരി 12ന് ചിത്രം തിയറ്ററിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com