'1997ൽ കണ്ണൂർ‌ ആദ്യമായി സ്വർണക്കപ്പ് ഉയർത്തുമ്പോൾ ഞാനും അതിന്റെ ഭാ​ഗമായിരുന്നു'; കലോത്സവ ഓർമകൾ പങ്കുവെച്ച് സുബീഷ് സുധി

കലോത്സവ ഓർമകൾ പങ്കുവെച്ച് നടൻ സുബീഷ് സുധി
സുബീഷ് സുധി പങ്കുവെച്ച ചിത്രം/ ഫെയ്‌സ്‌ബുക്ക്
സുബീഷ് സുധി പങ്കുവെച്ച ചിത്രം/ ഫെയ്‌സ്‌ബുക്ക്

62-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല സ്വർണക്കപ്പുമായി മടങ്ങുമ്പോൾ വർഷങ്ങൾക്ക് മുൻപുള്ള തന്റെ കലോത്സവ ഓർമകൾ പങ്കുവെക്കുകയാണ് നടൻ സുബീഷ് സുധി. 1997ൽ എറണാകുളത്ത് വെച്ച നടന്ന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ആദ്യമായി ചാമ്പ്യന്മാരായപ്പോൾ താനും അതിന്റെ ഭാ​ഗമായിരുന്നു എന്ന് താരം ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. രാമന്തളി സ്കൂളിന്റെ 'അഭയം ഈ ആകാശം' എന്ന നാടകത്തിലാണ് സുബീഷ് അന്ന് ഉണ്ടായിരുന്നത്.

അന്ന് ഫോട്ടോ എടുത്തെങ്കിലും ഫോണും സോഷ്യൽമീഡിയയും ഇല്ലായിരുന്നതു കൊണ്ട് സൂക്ഷിച്ചുവെക്കാൻ കഴിഞ്ഞില്ലെന്നും താരം കുറിച്ചു. അടുത്ത വർഷം തിരുവനന്തപുരത്ത് വെച്ച നടന്ന കലോത്സവത്തിലും രാമന്തളി സ്കൂളിനെ പ്രതിനിധീകരിച്ച് താരം പങ്കെടുത്തിരുന്നു. സുനിൽ മാഷിന്റെ ശേഖരത്തിൽ നിന്നും കിട്ടിയ അന്നത്തെ ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവെച്ചു. 

സുബീഷ് സുധിയുടെ ഫെയ്‌സ്‌‍ബുക്ക് കുറിപ്പ്


62-ാമത് സ്കൂൾ കലോത്സവം കൊല്ലത്ത് സമാപിച്ചിരിക്കുന്നു. 1997-ൽ എറണാകുളത്ത് വച്ച് നടന്ന കലോത്സവത്തിൽ കണ്ണൂർ ചാമ്പ്യന്മാരായിരുന്നു. അന്ന് ആ കൂട്ടത്തിൽ ഞാനുണ്ടായിരുന്നു. നാടകത്തിന്..
കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് അന്ന് പങ്കെടുക്കാൻ സാധിച്ചിരുന്നു. രാമന്തളി സ്കൂളിന്റെ 'അഭയം ഈ ആകാശം' എന്നതായിരുന്നു നാടകം.

സുനിൽ കുന്നരുവിന്റെ[സുനിൽ മാഷ് ]രചനയിൽ സുരേന്ദ്രൻമാഷ് സംവിധാനം ചെയ്ത ആ നാടകം കാണികൾക്കിടയിൽ ആവേശം നിരച്ച ഒരു നാടകമായിരുന്നു. ആ വർഷം തന്നെയാണ് കണ്ണൂർ ചാമ്പ്യന്മാരാവുന്നതും.ചാമ്പ്യന്മാരുടെ ഫോട്ടോയിലൊക്കെ  ഞാൻ നിന്നിരുന്നു. പക്ഷെ, ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയയുടെ സ്വാധീനം അന്നില്ലല്ലോ. (ഫോണും) അതുകൊണ്ട് ഫോട്ടോ സൂക്ഷിച്ച് വയ്ക്കാൻ കഴിഞ്ഞില്ല. ഫോട്ടോയെടുക്കാൻ നല്ല ക്യാമറ പോലുമില്ലാത്ത കാലം.

പിന്നീട്ഒരു വർഷം കഴിഞ്ഞ് തിരുവനന്തപുരത്തായിരുന്നു കലോത്സവം.
ആ വർഷവും രാമന്തളി സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നു.
ആ കലോത്സവത്തിനെടുത്ത ഫോട്ടോ സുനിൽ മാഷുടെ ശേഖരത്തിൽ നിന്ന് എനിക്ക് ലഭിച്ചു.കണ്ണൂർ ചാമ്പ്യന്മാരായപ്പോൾ ഓർമ്മയിൽ വന്നത് പഴയ കലോത്സവക്കാലമാണ്.ചാമ്പ്യന്മാരായ കണ്ണൂർ ജില്ലാ ടീമിന് എല്ലാവിധ ആശംസകളും. ചാമ്പ്യൻപട്ടം ലഭിക്കാതെ പോയവർ വീണ്ടും പോരാടുക.
പോരാടുന്നവരുടേതാണ് ലോകം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com