'ഇങ്ങനെ പോയാൽ പുള്ളി എന്റെ സീനിയർ ആകും'; ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് കുഞ്ചാക്കോ ബോബൻ

ഷൈന്റെ 100-ാമത്തെ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്
'ഇങ്ങനെ പോയാൽ പുള്ളി എന്റെ സീനിയർ ആകും'; ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് കുഞ്ചാക്കോ ബോബൻ

ടൻ ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് കുഞ്ചാക്കോ ബോബൻ. 27 വർഷത്തെ സിനിമ ജീവിതത്തിൽ താൻ ആകെ ചെയ്‌തത് 103 സിനിമകളാണെന്നും എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ഷൈൻ 100 സിനിമകൾ ചെയ്‌തു എന്ന് പറയുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഇങ്ങനെ പോയാൽ ഷൈൻ തന്റെ സീനിയർ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൈന്റെ 100-ാമത്തെ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്.

'പുതുവർഷത്തിന്റെ തുടക്കത്തിൽ ആദ്യമായാണ് ഒരു സിനിമയുടെ ചടങ്ങിനു വരുന്നത്. അത് കമൽ സാറിന്റെ സിനിമയായതിൽ സന്തോഷം. എനിക്ക് നല്ല സിനിമകളും ഗാനങ്ങളും കഥാപാത്രങ്ങളും നൽകിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. ഷൈനെ സഹസംവിധാകനായിരുന്ന സമയം തൊട്ട് എനിക്ക് അവനെ അറിയാവുന്നതാണ്. പിന്നീട് അവൻ അസിസ്റ്റന്റ് ഡയറക്‌ടറിൽ നിന്ന് ഒരു നടനായി മാറുകയായിരുന്നു. 'ഗദ്ദാമ' എന്ന സിനിമ ഷൈന്റെ പ്രകടനം കണ്ട് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു.

അത് മനസിൽ തങ്ങി നിൽക്കുന്നതായിരുന്നു. ആ കഥാപാത്രം അവൻ ഏറ്റവും മികച്ചതാക്കി. ഒടുവിൽ ഷൈൻ തന്റെ നൂറാമത്തെ സിനിമയുമായി വന്ന് നിൽക്കുമ്പോൾ, പത്ത് ഇരുപത്തിയേഴ് വർഷം കൊണ്ട് ഞാൻ 103-മത് സിനിമ ആയിട്ടേയുള്ളു എന്നതാണ് സത്യം. ഇനിയിപ്പോൾ പുള്ളി എൻ്റെ സീനിയറായിട്ട് മാറും. അതിലും ഒരുപാട് സന്തോഷമുണ്ട്.'–കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ജനുവരി 19 നാണ് 'വിവേകാനന്ദൻ വൈറലാണ്' റിലീസ് ചെയ്യുന്നത്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിൽ നായികമാർ. നെടിയത്ത് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com