'അച്ഛന്റെ ആ ഫോണ്‍കോളിനായി ഞാന്‍ കാത്തിരിക്കുമായിരുന്നു, ഇനി നിങ്ങളാണ് എന്റെ അച്ഛനും അമ്മയും': മഹേഷ് ബാബു

താരം നായകനായി എത്തുന്ന ഗുണ്ടൂർ കാരം ജനുവരി 12ന് റിലീസിന് ഒരുങ്ങുകയാണ്
മഹേഷ് ബാബുവും അച്ഛനും/ ഫെയ്സ്ബുക്ക്
മഹേഷ് ബാബുവും അച്ഛനും/ ഫെയ്സ്ബുക്ക്


തെലുങ്ക് സിനിമാലോകത്തെ ഏറ്റവും ആരാധകരുള്ള താരമാണ് മഹേഷ് ബാബു. താരം നായകനായി എത്തുന്ന ഗുണ്ടൂർ കാരം ജനുവരി 12ന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിനിടെ മഹേഷ് ബാബു പറഞ്ഞ തന്റെ മാതാപിതാക്കളുടെ വേര്‍പാടിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

എല്ലാ സിനിമകളേക്കുറിച്ചും അച്ഛന്‍ ഫോണ്‍ വിളിച്ചു പറയുമായിരുന്നു എന്നാണ് മഹേഷ് ബാബു പറയുന്നത്. ഇനി മുതല്‍ തന്റെ അച്ഛനും അമ്മയുമെല്ലാം നിങ്ങളാണെന്നും താരം ആരാധകരോട് പറഞ്ഞു. 

സംക്രാന്തി എന്നേക്കാള്‍ പ്രധാനം അച്ഛന്‍ കൃഷ്ണയായിരുന്നു. എന്റെ സിനിമ സംക്രാന്തിയ്ക്ക് റിലീസായിട്ടുണ്ടെങ്കില്‍ അത് ബ്ലോക്ബസ്റ്ററായിട്ടുണ്ട്. ഈ വര്‍ഷവും നമുക്ക് ഹിറ്റടിക്കാം. എന്നാല്‍ ഈ വര്‍ഷം എനിക്ക് എല്ലാ രീതിയിലും പുതിയതാണ്. എന്റെ അച്ഛന്‍ നമ്മളോടൊപ്പമില്ല. സിനിമയെക്കുറിച്ച് അച്ഛന്‍ എന്നെ ഫോണ്‍ വിളിച്ച് പറയുമായിരുന്നു. അത് കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷമാകും. അദ്ദേഹത്തിന്റെ ഫോണ്‍ കോളിനായി ഞാന്‍ കാത്തിരിക്കാറുണ്ട്. ഇനി നിങ്ങളാണ് എന്നോട് അത് പറയേണ്ടത്. ഇപ്പോള്‍ മുതല്‍ നിങ്ങളാണ് എന്റെ അമ്മയും അച്ഛനുമെല്ലാം. നിങ്ങളുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകണം.- മഹേഷ് ബാബു പറഞ്ഞു. 

സിനിമയില്‍ എന്റെ 25ാം വര്‍ഷമാണ്. ഈ വര്‍ഷങ്ങളിലെല്ലാം നിങ്ങള്‍ എനിക്ക് തന്ന സ്‌നേഹം ഞാന്‍ ഒരിക്കലും മറക്കില്ല. എല്ലാ വര്‍ഷവും അത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും നന്ദി. എനിക്ക് പറയാന്‍ വാക്കുകളില്ല. നിങ്ങളുടെ മുന്നില്‍ കൈകൂപ്പുകയല്ലാതെ എന്താണ് ചെയ്യാനാവുക എന്ന് എനിക്കറിയില്ല. നിങ്ങള്‍ എല്ലാം എന്റെ ഹൃദയത്തിലുണ്ടാകും. - താരം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com