'പുതുതലമുറയാണ് ശരി, അഭിനയം നിർത്തിയാലോ എന്നുവരെ ഞാൻ ആലോചിച്ചു'; നടൻ അലൻസിയർ 

പുതുതലമുറയുടെ വൈകാരികത പഴയ കാലത്തിന്റെയല്ലെന്ന് നടൻ അലൻസിയർ
അലന്‍സിയര്‍/ ഫയൽ ചിത്രം
അലന്‍സിയര്‍/ ഫയൽ ചിത്രം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാടകങ്ങള്‍ കണ്ട ശേഷം അഭിനയം നിര്‍ത്തിയാലോ എന്നുവരെ ആലോചിച്ചുവെന്ന് നടന്‍ അലന്‍സിയര്‍. പുതിയ കാലത്തിന്റെ വൈകാരികത നമുക്കറിയില്ല. പുതു തലമുറയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ അവരുടെ ഓരോ ഭാവചലനങ്ങളും നിരീക്ഷിക്കാറുണ്ട്. പുതിയ കാലത്തെ അവരുടെ കണ്ണില്‍ കൂടിയാണ്  വ്യാഖ്യാനിച്ചെടുക്കാറുള്ളതെന്നും അവരുടെ വൈകാരികത പഴയ കാലത്തിന്റെയല്ലെന്നും താരം പറഞ്ഞു.

'മായാവനം' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എനിക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. അവരുടെ കാലത്തല്ല ഞാന്‍ ജീവിക്കുന്നതെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ഞാന്‍ പഴയ കാലത്ത് ജീവിക്കുന്ന ഒരാളാണ്. അവര്‍ അനുഭവിക്കുന്ന വ്യഥയല്ല ഞാന്‍ അനുഭവിക്കുന്നത്. അതുതന്നെയാണ് പുതുതലമുറയുടെ ശരീര ഭാഷയിലുടെയും അഭിനയ ശൈലിയിലൂടെയും പ്രകടപ്പിക്കുന്നത്. അതു തന്നെയാണ് കൊല്ലം സ്‌കൂള്‍ കലോത്സവത്തില്‍ ഞാന്‍ കണ്ട നാടകങ്ങളിലും പ്രതിഫലിച്ചത്- അലന്‍സിയര്‍ പറഞ്ഞു.

അവരുടെ അഭിനയം കണ്ട് സിനിമ അഭിനയവും നാടകലും നിര്‍ത്തിയാലോ എന്നുവരെ ആലോചിച്ചു പോയെന്നും എല്ലാ നടന്മാരും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നും പുതുതലമുറയാണ് ശരി. എന്നും താന്‍ അത് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com