മലയാളത്തിൽ നട്ടെല്ലുള്ള എഴുത്തുകാരനുണ്ടെങ്കിൽ അത് എംടിയാണ്, സഖാക്കൾക്ക് ഇനി എംടി സാഹിത്യം വരേണ്യസാഹിത്യം; ജോയി മാത്യു

ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെയാണ് നടൻ ജോയി മാത്യുവിന്റെ പ്രതികരണം
എംടി വാസുദേവൻ നായർ, ജോയി മാത്യു/ ഫെയ്‌സ്‌ബുക്ക്
എംടി വാസുദേവൻ നായർ, ജോയി മാത്യു/ ഫെയ്‌സ്‌ബുക്ക്

ലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എംടി വാസുദേവൻ നായരാണെന്ന് നടൻ ജോയി മാത്യു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി നടത്തിയ വിമർശനത്തിന് പിന്നാലെ താരം കുറിച്ച ഫെയ്‌സ്‌ബുക്ക് പോസ്റ്റിലാണ് എം‌ടിയെ പ്രശംസിച്ച് പറയുന്നത്.

അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്ര ബോധത്തോടെ നേർക്ക് നേർ നിന്ന് ചോദിക്കുന്നത് കൊണ്ടാണ് എംടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നത് അദ്ദേഹം പറഞ്ഞു. പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനി എംടി സാഹിത്യം വരേണ്യസാഹിത്യമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

ജോയി മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റ്


എഴുത്തുകാരൻ എന്നാൽ ...

എം ടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നത് അധികാരികൾക്ക് മുൻപിൻ റാൻ മൂളിക്കിട്ടുന്ന പദവിയുടെ  താൽക്കാലിക തിളക്കങ്ങളിലല്ല ,മറിച്ച് സർവ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താൽ ജനങ്ങളിൽ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്ക് നേർ നിന്ന് ചോദിക്കുന്നത് കൊണ്ടാണ് .
സത്യമായും മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം ടി യാണ്.

(പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എം ടി സാഹിത്യം വരേണ്യസാഹിത്യം!)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com