'ഇങ്ങനെ പോയാൽ ശ്വാസമെടുക്കാൻ പോലും കഴിയില്ല'; അന്നപൂരണി വിവാദത്തിൽ പാർവതി തിരുവോത്ത് 

സിനിമ ഇത്തരത്തിൽ സെൻസറിങ്ങിന് വിധേയമാകുമ്പോൾ ശ്വാസം കിട്ടാൻ പോലും കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും പാർവതി കുറിച്ചു
പാർവതി തിരുവോത്ത്/ ഫെയ്സ്ബുക്ക്
പാർവതി തിരുവോത്ത്/ ഫെയ്സ്ബുക്ക്

യൻതാര നായികയായ അന്നപൂരണിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ചിത്രം നെറ്റ്ഫ്ളിക്സിൽ നിന്ന് നീക്കം ചെയ്തതിനു പിന്നാലെയാണ് പാർവതിയുടെ പ്രതികരണം. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെയാണ് വിവാദത്തോട് പാർവതി പ്രതികരിച്ചത്.

'അപകടകരമായ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു' എന്നായിരുന്നു വിവാദത്തിൽ താരം പ്രതികരിച്ചത്. സിനിമ ഇത്തരത്തിൽ സെൻസറിങ്ങിന് വിധേയമാകുമ്പോൾ ശ്വാസം കിട്ടാൻ പോലും കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും പാർവതി കുറിച്ചു. അന്നപൂരണി എന്ന ചിത്രം ശ്രീരാമദേവനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും വ്യാപക പരാതി ഉയർന്നതോടെയാണ് ചിത്രം വിവാദക്കുരുക്കിൽ പെട്ടത്. ഇതിന് പിന്നാലെ നെറ്റ്ഫ്ലിക്സിൽ നിന്നു ചിത്രം നീക്കം ചെയ്‌തു. 

ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട് എന്നതാണ് വിവാദത്തിന് ഇടയാക്കിയത്. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നയൻതാരയ്ക്കും സംവിധായകനും നിർമാതാക്കൾക്കുമെതിരെ മധ്യപ്രദേശിലും മുംബൈയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ ആദ്യമാണ് അന്നപൂരണി തിയറ്ററുകളിലെത്തിയത്. ഡിസംബർ അവസാനം നെറ്റ്‌ഫ്ലിക്സിൽ ചിത്രം പ്രദർശനം തുടങ്ങിയതോടെയാണ് വ്യാപക വിമർശനങ്ങളും പരാതികളും ഉയർന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com