കോളജും സൗഹൃദവും സസ്പെൻസും; ശ്രീനാഥ് ഭാസിയുടെ എൽഎൽബി ടീസർ

എഎം സിദ്ധിഖ് ഒരുക്കുന്ന എൽഎൽബി ടീസർ പുറത്ത്
എൽഎൽബി പോസ്റ്റർ
എൽഎൽബി പോസ്റ്റർ

ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ നായകന്മാരാക്കി എഎം സിദ്ധിഖ് ഒരുക്കുന്ന എൽഎൽബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) ചിത്രത്തിന്റെ ടീസർ പുറത്ത്. യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി ആണ് നിർമ്മിക്കുന്നത്.

അനൂപ് മേനോൻ, റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ. യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഎം സിദ്ധിഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഫൈസൽ അലി ആണ് ഛായാ​ഗ്രഹണം. ബിജി ബാൽ, കൈലാസ് എന്നിവരാണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കിയിരിക്കുന്നത്. സിബി,  സൽമാൻ എന്ന രണ്ട് സുഹൃത്തുക്കളുടെ കോളജ് പ്രവേശനവും അവർക്കിടയിലേക്ക് എത്തുന്ന പുതിയ സുഹൃത്ത്‌ സഞ്ജുവിലൂടെയുമാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചിത്രം ജനുവരി 19ന് തിയറ്ററുകളിൽ എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com