ഞാനൊരു പാട്ടു പാടിക്കോട്ടെ? എആര്‍ റഹ്മാന്റെ മുന്നില്‍ നിന്ന് വന്ദേ മാതരം പാടി ആരാധിക: വിഡിയോ പകര്‍ത്തി താരം

റഹ്മാന്‍ ആരാധികയായ ഒരു വിദേശ വനിതയുടെ വിഡിയോ ആണ് വൈറലാവുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ആരാധകരുള്ള സംഗീതജ്ഞനാണ് എആര്‍ റഹ്മാന്‍. രാജ്യത്തു മാത്രമല്ല വിദേശത്തും താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ റഹ്മാന്‍ ആരാധികയായ ഒരു വിദേശ വനിതയുടെ വിഡിയോ ആണ് വൈറലാവുന്നത്. 

റഹ്മാന്‍ കാറില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് വന്ദേ മാതരം പാടുന്ന യുവതിയെ ആണ് വിഡിയോയില്‍ കാണുന്നത്. നിങ്ങള്‍ എന്റെ ആരാധനാപാത്രമാണെന്ന് പറയുന്ന യുവതി ഒരു പാട്ടു പാടിക്കോട്ടെ എന്ന് ചോദിച്ചുകൊണ്ടാണ് പാട്ട് പാടുന്നത്. ആരാധികയുടെ പാട്ട് റഹ്മാന്‍ തന്റെ ഫോണില്‍ പകര്‍ത്തുന്നതും കാണാം. 

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ഫ്രഞ്ച് ആരാധികയെ ആണ് വിഡിയോയില്‍ കാണുന്നത്. ഇവര്‍ റഹ്മാനൊപ്പമുള്ള നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിഹാസത്തെ കാണാന്‍ കഴിഞ്ഞതില്‍ അഭിമാനം. നിങ്ങള്‍ക്കു വേണ്ടി പാടാന്‍ അനുവദിച്ചതിന് നന്ദി- എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. നിരവധി ഇന്ത്യക്കാരാണ് റഹ്മാന്‍ ആരാധികയോട് സ്‌നേഹം അറിയിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com