'ശക്തിമാൻ ഈസ് സോ ഓൺ!' വാർത്ത തെറ്റെന്ന് സ്ഥിരീകരിച്ച് സോണി പിക്ചേഴ്‌സ്

ശക്തിമാൻനെ കുറച്ചു പുറത്തു വന്ന വാർത്ത തെറ്റെന്ന് സോണി പിക്ചേഴ്സിന്റെ ജനറൽ മാനേജർ
ബേസിൽ ജോസഫ്, രൺവീർ സിങ്/ ഇൻസ്റ്റ​ഗ്രാം
ബേസിൽ ജോസഫ്, രൺവീർ സിങ്/ ഇൻസ്റ്റ​ഗ്രാം

ൺവീർ സിങ്ങിനെ നായകനാക്കി ബേസിൽ ജോസഫ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ‘ശക്തിമാൻ’ താൽക്കാലികമായി നിർത്തിവച്ചെന്ന വാർത്തിയിൽ പ്രതികരിച്ച് സോണി പിക്ചേഴ്സിന്റെ ജനറൽ മാനേജറും ഹെഡുമായ ലാഡ സിങ്. ശക്തിമാൻ പ്രോജക്ട് ഓൺ ആണെന്നും പുറത്തുവന്ന വാർത്ത തെറ്റാണെന്നും ലാഡ സിങ് ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചു. 

കഥ രൺവീർ സിങ്ങിന് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ ചെലവായി കണക്കാക്കുന്ന 550 കോടിയോളം രൂപ മുടക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ നഷ്ടമാകുമെന്നും സോണി പിക്‌ചേഴ്‌സ് വിലയിരുത്തിയെന്നായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്. വ്യാജ വാർത്തയുടെ സ്ക്രീൻഷോട്ടും ലാഡ സിങ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു.

ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍തിരുന്ന ജനപ്രിയ പരമ്പര ‘ശക്തിമാന്റെ’ ചലച്ചിത്രരൂപമാണ് രൺവീറിനെ നായനാക്കി ഒരുങ്ങുന്നത്. 1997 മുതല്‍ 2000 ന്റെ പകുതി വരെയായിരുന്നു 450 എപ്പിസോഡുള്ള 'ശക്തിമാൻ' സംപ്രേഷണം ചെയ്‍തത്. മുകേഷ് ഖന്നയാണ് പരമ്പരയിൽ ശക്തിമാനായി വേഷമിട്ടത്. രവി വർമനാണ് സിനിമയുടെ ഛായാഗ്രാഹകൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com