മോര്‍ഫ് വീഡിയോ പ്രചരിപ്പിച്ചു; മാധ്യമസ്ഥാപനങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ മാനനഷ്ട കേസ് നല്‍കി റിയാലിറ്റി ഷോ താരം 

അഞ്ജലിയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ 2022 ഓഗസ്റ്റ് മുതലാണ് ഓണ്‍ലൈനില്‍ പ്രചരിച്ചു തുടങ്ങിയത്
അഞ്ജലി അറോറ/ഫെയ്‌സ്ബുക്ക്
അഞ്ജലി അറോറ/ഫെയ്‌സ്ബുക്ക്

ന്യൂഡല്‍ഹി: തന്റെ വ്യാജ മോര്‍ഫ് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ മാനനഷ്ട കേസ് നല്‍കി നടിയും റിയാലിറ്റി ഷോ താരവുമായ അഞ്ജലി അറോറ. തന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച് ചാനലുകള്‍ പ്രതിഛായ തകര്‍ത്തുവെന്നും അഞ്ജലി പരാതിയില്‍ പറയുന്നു. 

അഞ്ജലിയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ 2022 ഓഗസ്റ്റ് മുതലാണ് ഓണ്‍ലൈനില്‍ പ്രചരിച്ചു തുടങ്ങിയത്. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് താരം പരാതി നല്‍കിയിരിക്കുന്നത്. തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെ നിഷേധിക്കപ്പെട്ടെന്നും കടുത്ത മാനസിക പ്രയാസത്തിലൂടെയാണ് താന്‍ കടന്നുപോയതെന്നും അഞ്ജലി പറഞ്ഞു.

ലോക്ക് അപ്പ്' റിയാലിറ്റി ഷോയിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച താരമാണ് അഞ്ജലി അറോറ. മോഡലായി കരിയര്‍ തുടങ്ങിയ അഞ്ജലി ഇന്ന് നടി എന്ന നിലയിലാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. 

2022 ഓഗസ്റ്റില്‍ പുറത്തുവന്ന അശ്ലീല വിഡിയോ ക്ലിപ്പാണ് വിവാദങ്ങളുടെ തുടക്കം. വിഡിയോയിലുള്ള സ്ത്രീ ആരാണെന്ന് വ്യക്തമല്ലെങ്കിലും, അത് അഞ്ജലി അറോറയാണെന്ന് അവകാശപ്പെട്ട് ന്യൂസ് പോര്‍ട്ടല്‍ വാര്‍ത്ത നല്‍കിയതോടെ വിഡിയോ വൈറലായി. ഇതിനു പിന്നാലെ മറ്റുപല ന്യൂസ് പോര്‍ട്ടലുകളും യൂട്യൂബ് ചാനലുകളും ഇത്തരത്തില്‍ വാര്‍ത്ത നല്‍കുകയും വിഡിയോ പ്രചരിപ്പിക്കുകയുമായിരുന്നു. 

ഈ സമയം ഒരു റിയാലിറ്റി ഷോയുടെ ഭാഗമായിരുന്ന അഞ്ജലിക്ക്  പരാതി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പരിപാടിയുടെ എല്ലാ എപ്പിസോഡും പൂര്‍ത്തിയായ ശേഷമേ പുറംലോകവുമായി ബന്ധം പാടുള്ളൂ എന്ന നിബന്ധനയുണ്ടായിരുന്നു. പുറത്തിറങ്ങിയ താരത്തിനുനേരെ വലിയ തോതിലുള്ള അധിക്ഷേപമാണുണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com