എൻടിആറിനൊപ്പം ഫ്ളക്സിൽ ജൂനിയർ എ‌ൻടിആറും; ദേഷ്യപ്പെട്ട് നന്ദമൂരി ബാലകൃഷ്ണ: വിഡിയോ വൈറൽ

എൻടിആർ ഘട്ടിൽ സ്ഥാപിച്ചിരുന്ന  ഫ്ളക്സ് കണ്ട് രോക്ഷാകുലനാകുന്ന ബാലയ്യ ആണ് വിഡിയോയിൽ
എൻടിആർ ഘട്ടിൽ എത്തിയ ബാലയ്യ, എൻടിആറും ജൂനിയർ എൻടിആറും ഫ്ളക്സിൽ/വീഡിയോ ദൃശ്യം
എൻടിആർ ഘട്ടിൽ എത്തിയ ബാലയ്യ, എൻടിആറും ജൂനിയർ എൻടിആറും ഫ്ളക്സിൽ/വീഡിയോ ദൃശ്യം

തെലുങ്ക് സിനിമയലെ സൂപ്പർതാരമായിരുന്നു എൻടി രാമറാവു എന്ന എൻടിആർ. താരത്തിന്റെ 28ാം ചരമവാർഷികമാണ് ഇന്ന്. തെലുങ്ക് സിനിമാ രം​ഗത്തുനിന്നുള്ള നിരവധി പേരാണ് എൻടിആർ ​ഗാർഡൻസിൽ എത്തി ആദരാഞ്ജലി അർപ്പിച്ചത്. അതിനിടെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് എൻടിആറിന്റെ മകനും നടനുമായ നന്ദമൂരി ബാലകൃഷ്ണയുടെ വിഡിയോ ആണ്. എൻടിആർ ഘട്ടിൽ സ്ഥാപിച്ചിരുന്ന  ഫ്ളക്സ് കണ്ട് രോഷാകുലനാകുന്ന ബാലയ്യ ആണ് വിഡിയോയിൽ. 

അച്ഛന്റെ ചരമവാർഷികത്തിന്റെ ഭാ​ഗമായി പ്രാർത്ഥിക്കാനാണ് നന്ദമൂരി ബാലകൃഷ്ണ എത്തിയത്. കാറിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ എൻടിആറിനൊപ്പം നിൽക്കുന്ന ജൂനിയർ എൻടിആറിന്റെ ഫ്ളക്സ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. എൻടിആറിന്റെ കൊച്ചുമകനാണ് സൂപ്പർതാരമായ ജൂനിയർ എൻടിആർ. യമധർമന്റെ ലുക്കിലുള്ള എൻടിആറിന്റെ ചിത്രത്തിനൊപ്പമാണ്  അതേ ലുക്കിലുള്ള ജൂനിയർ എൻടിആറിന്റെ ചിത്രവും ഒരേ ഫ്ളക്സിൽ ഉൾപ്പെടുത്തിയത്

ഇതു കണ്ടതോടെ രോഷാകുലനായ ബാലയ്യ ഉടൻ തന്നെ ഇത് നീക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ജൂനിയർ എൻടിആർ ഉൾപ്പെടുന്ന ഫ്ളക്സ് ആരാധകർ നീക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബാലയ്യയുടെ സഹോദരൻ ഹരികൃഷ്ണയുടെ മകനാണ് ജൂനിയർ എൻടിആർ. എന്നാൽ ഇരുവരും തമ്മിൽ അത്ര നല്ല ബന്ധത്തിൽ അല്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com