'അനുവാദമില്ലാതെ നിങ്ങളുടെ ഫോട്ടോ ഉപയോ​ഗിക്കുന്നത് തെറ്റാണ്': ഡീപ് ഫേക്കിൽ പ്രതിയ പിടിച്ച ഡൽഹി പൊലീസിന് നന്ദി പറഞ്ഞ് രശ്മിക

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഡൽഹി പൊലീസിന് നന്ദി അറിയിച്ചത്
രശ്മിക മന്ദാന/ചിത്രം: ഫെയ്‌സ്‌ബുക്ക്
രശ്മിക മന്ദാന/ചിത്രം: ഫെയ്‌സ്‌ബുക്ക്

വൈറലായ ഡീപ് ഫേക്ക് വിഡിയോയിൽ പ്രധാന പ്രതി അറസ്റ്റിലായതിനു പിന്നാലെ പൊലീസിന് നന്ദി പറഞ്ഞ് നടി രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഡൽഹി പൊലീസിന് നന്ദി അറിയിച്ചത്. അനുവാദമില്ലാതെ  ചിത്രങ്ങൾ ഉപയോ​ഗിക്കുന്നതും മോർഫ് ചെയ്യുന്നതും തെറ്റാണെന്നും രശ്മിക കുറിച്ചു. 

'ഉത്തരവാദികളായവരെ പിടികൂടിയ ഡൽഹി പോലീസിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എനിക്ക് സ്‌നേഹവും പിന്തുണയും നൽകിയ സമൂഹത്തിനോടും ആത്മാർഥമായി നന്ദി പറയുന്നു. പെൺകുട്ടികളോടും ആൺകുട്ടികളോടുമാണ്- നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ ചിത്രം എവിടെയെങ്കിലും ഉപയോഗിക്കുന്നതും മോർഫ് ചെയ്യുന്നതും തെറ്റാണ്. നിങ്ങളെ പിന്തുണയ്ക്കുന്ന ആളുകളാൽ നിങ്ങൾ ചുറ്റപ്പെട്ടിരിക്കുന്നു എന്നതിൻ്റേയും നടപടിയുണ്ടാകും എന്നതിന്റെയും ഓർമ്മപ്പെടുത്തലാണിത്'-രശ്മിക പറഞ്ഞു.

ഇന്നലെയാണ് ആന്ധ്ര പ്രദേശിൽ നിന്ന് 24കാരനായ ഈമാനി നവീന്‍ അറസ്റ്റിലാവുന്നത്. രശ്മികയുടെ പേരിലുള്ള ഫാൻ പേജിലെ ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടിയാണ് വിഡിയോ നിർമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. രശ്മികയുടെ കടുത്ത ആരാധകനായ ഇയാൾ ഇൻസ്റ്റഗ്രാമിൽ നടിയുടെ ഫാൻ പേജ് ക്രിയേറ്റ് ചെയ്തിരുന്നു. ഈ അക്കൗണ്ടിലെ ഫോളോവേഴ്സിനെ കൂട്ടുന്നതിനായാണ് ഡീപ് ഫേക്ക് വിഡിയോ നിർമിച്ചത്. ഈ അക്കൗണ്ടിലൂടെയാണ് ആദ്യം വിഡിയോ പോസ്റ്റ് ചെയ്യുന്നത്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ കൊണ്ട് വീഡിയോ വൈറലായി. ഫോളോവേഴ്സിന്റെ എണ്ണത്തിലും വലിയ വർധനവുണ്ടായി. 

രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട അഞ്ഞൂറിലേറെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് നവീനിലേക്ക് എത്തിയത്. കഴിഞ്ഞ നവംബറിലാണ് ബ്രിട്ടീഷ്-ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍ സാറാ പട്ടേലിന്റെ വീഡിയോയില്‍ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത് ഉണ്ടാക്കിയ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com