'മകളെ റാ​ഗ് ചെയ്യുന്ന അച്ഛൻ'; ഭാ​ഗ്യയുടെ വിവാ​ഹ വേദിയിൽ പരസ്പരം ട്രോളി സുരേഷ് ​ഗോപിയും ചാക്കോച്ചനും 

സ്വന്തം മകളെ വിവാഹ സമയത്തും റാ​ഗ് ചെയ്യുന്ന അച്ഛനെ ശിരസാൽ നമസ്കരിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ
ഭാ​ഗ്യയുടെ വിവാഹത്തിന് ചാക്കോച്ചൻ എത്തിയപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്
ഭാ​ഗ്യയുടെ വിവാഹത്തിന് ചാക്കോച്ചൻ എത്തിയപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്

കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയാണ് മകൾ ഭാ​ഗ്യയെന്നും ചാക്കോച്ചന്റെ കല്യാണ ദിവസം ഭാ​ഗ്യ പൊട്ടിക്കരഞ്ഞിരുന്നെന്നും സുരേഷ് ​ഗോപി. ഭാ​ഗ്യയുടെ വിവാഹത്തിന് ചാക്കോച്ചൻ എത്തിയപ്പോഴായിരുന്നു വേദിയിൽ സുരേഷ് ​ഗോപിയുടെ കമന്റ്. സ്വന്തം മകളെ വിവാഹ സമയത്തും റാ​ഗ് ചെയ്യുന്ന അച്ഛനെ ശിരസാൽ നമസ്കരിക്കുന്നുവെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഭാ​ഗ്യയുടെ വിവാഹ റിസപ്‌ഷന് കുടുംബസമേധമാണ് കുഞ്ചാക്കോ ബോബൻ എത്തിയത്. 

ഭാ​ഗ്യയുടെ വിവാഹത്തിന് എത്തിയവരോടും അനു​ഗ്രഹിച്ചവരോടും നന്ദി പറയുകയാണ്. അവസാന നിമിഷമാണ് ചാക്കോച്ചൻ വന്നത്. ചാക്കോച്ചനെ ഹാർട്ട് ത്രോബായി സ്വീകരിച്ച ആളാണ് ഭാ​ഗ്യ. ചാക്കോച്ചൻ പ്രിയയെ മിന്നുകെട്ടിയ ദിവസം പൊട്ടിക്കരഞ്ഞ പെൺകുട്ടിയാണ് ഇന്ന് വിവാഹിതയായി ശ്രേയസിന്റെ കൂടെ ഇവിടെ നിൽക്കുന്നതെന്നും സുരേഷ് ​ഗോപി പറഞ്ഞു. 

'ചാക്കോച്ചൻ മുതലാളി, ബോബച്ചൻ മുതലാളി, അപ്പച്ചൻ സാർ എല്ലാവരും കുടുംബത്തിന് വേണ്ടപ്പെട്ടവരാണ്. വന്നവർക്കെല്ലാം ഹൃദയത്തിൽ നിന്നുളള നന്ദി പറയുന്നു. ഹൃദയത്തിൽ നിന്നുളള നന്ദിയല്ല, ഹൃദയം കൊണ്ടുളള നന്ദി.'– സുരേഷ് ഗോപി കൂട്ടിച്ചേർത്തു. എന്നാൽ സ്വന്തം മകളെ റാഗ് ചെയ്യുന്ന അച്ഛനെ ശിരസാൽ നമസ്കരിക്കുന്നുവെന്ന് പറ‍ഞ്ഞായിരുന്നു ചാക്കോച്ചൻ സംസാരിച്ച് തുടങ്ങിയത്.

'കുടുംബപരമായും ജോലി സംബന്ധിമായും ജ്യേഷ്ഠ സ്ഥാനത്തുള്ള വ്യക്തിയാണ് സരേഷ് ​ഗോപിയെന്നും എന്നാൽ അദ്ദേഹം തനിക്ക് തന്ന ഒരു വാക്ക് മാത്രം ഇതുവരെ പാലിച്ചിട്ടില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. 'വീട്ടിൽ വന്ന് താറാവുകറി കഴിക്കാമെന്ന് അ​ദ്ദേഹം പറഞ്ഞിട്ട് ഇതുവരെ വന്നിട്ടില്ല. ഒരുദിവസം എല്ലാവരെയും വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. നിറഞ്ഞ പുഞ്ചിരിയോടെ ശ്രേയസും ഭാഗ്യയും വേദിയിൽ നിൽക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. എല്ലാവരും ഒരു കുടുംബമെന്ന തോന്നലാണ്. എല്ലാ നന്മകളും നേരുന്നു.'– കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com