ഭാ​ഗ്യയേയും ശ്രേയസിനേയും കാണാൻ 'ലക്ഷ്മി'യിലെത്തി ​ഗവർണർ: സദ്യ വിളമ്പി സുരേഷ് ​ഗോപി, ചിത്രങ്ങൾ

തിരുവനന്തപുരത്തെ സുരേഷ് ​ഗോപിയുടെ വീടായ ലക്ഷ്മിയിലാണ് ​ഗവർണർ എത്തിയത്
ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍
ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍ഫെയ്സ്ബുക്ക്

ടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാഹിതരായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയ്ക്കും ഭർത്താവ് ശ്രേയസിനും ആശംസകൾ അറിയിക്കാനാണ് ​ഗവർണർ കുടുംബസമേതം എത്തിയത്. സോഷ്യൽ മീഡിയയിലൂടെ സുരേഷ് ​ഗോപി തന്നെയാണ് ആരിഫ് മുഹമ്മദ് ഖാൻ വീട് സന്ദർശിച്ച വിവരം പങ്കുവച്ചത്.

ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍
ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍
ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍
ഹിന്ദിയില്‍ മുനവര്‍ ഫറൂഖി, കന്നഡയില്‍ കാര്‍ത്തിക് മഹേഷ്: ബിഗ് ബോസ് വിജയികളെ പ്രഖ്യാപിച്ചു, 50 ലക്ഷം സമ്മാനം

തിരുവനന്തപുരത്തെ സുരേഷ് ​ഗോപിയുടെ വീടായ ലക്ഷ്മിയിലാണ് ​ഗവർണർ എത്തിയത്. വീട്ടിലെത്തിയ ​ഗവർണർക്ക് താരം സദ്യ വിളമ്പി. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ഗവര്‍ണര്‍ നവദമ്പതികളെ അനുഗ്രഹിച്ചു. സുിരേഷ് ​ഗോപിയുടെ മക്കളായ ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരോടും സ്നേഹാന്വേഷണം നടത്തി.

ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍
ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍

‘‘ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്മി’ സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു.’’- എന്ന കുറിപ്പിലാണ് സുരേഷ് ​ഗോപി ചിത്രങ്ങൾ പങ്കുവച്ചത്. ​ഗവർണർക്ക് സുരേഷ് ​ഗോപി സദ്യ വിളമ്പിക്കൊടുക്കുന്ന ചിത്രം സോഷ്യൽ മീ‍ഡിയയിൽ വൈറലാവുകയാണ്.

ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍
ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍
ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍
ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍

സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹത്തിലും എറണാകുളത്തെ വിവാഹസത്കാരത്തിലും പങ്കെടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം ഗോകുലം കൺവൻഷൻ സെന്ററിൽ അന്നു തന്നെ റിസപ്‌ഷൻ സംഘടിപ്പിച്ചിരുന്നു. ജനുവരി 19ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്ന് നടത്തി. കൂടാതെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി 20ന് തിരുവനന്തപുരത്തും റിസപ്‌ഷനുമുണ്ടായിരുന്നു.

ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍
ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com