ഭവത, നമ്മളൊന്നിച്ചുള്ള അവസാന ചിത്രം, ഭവതാരിണിയുടെ ചിത്രം പങ്കുവെച്ച് വെങ്കട് പ്രഭു

സിനിമാരംഗത്തെ ഒട്ടേറെയാളുകളാണ് പ്രിയ സംഗീതജ്ഞയ്ക്ക് ആദരമര്‍പ്പിക്കുന്നത്
വെങ്കട് പ്രഭു പങ്കുവെച്ച ചിത്രം
വെങ്കട് പ്രഭു പങ്കുവെച്ച ചിത്രം ഇന്‍സ്റ്റഗ്രാം

ചെന്നൈ: ഗായികയും സംഗീത സംവിധായികയും സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളുമായ ഭവതാരിണിയുടെ വിയോഗത്തിന്റെ വേദനയിലാണ് തമിഴ് ചലച്ചിത്രലോകം. ഭവതാരിണിക്കൊപ്പമുള്ള അവസാന ചിത്രം പങ്കിട്ടിരിക്കുകയാണ് നടനും സംവിധായകനും അടുത്ത ബന്ധുവുമായ വെങ്കട് പ്രഭു. ഇളയജരാജയുടെ സഹോദരന്‍ സംഗീത സംവിധായകന്‍ ഗംഗൈ അമരന്റെ മകനാണ് വെങ്കട് പ്രഭു. സിനിമാരംഗത്തെ ഒട്ടേറെയാളുകളാണ് പ്രിയ സംഗീതജ്ഞയ്ക്ക് ആദരമര്‍പ്പിക്കുന്നത്.

ഭവത, നമ്മളൊരുമിച്ചുള്ള അവസാനചിത്രം' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചത്. യുവന്‍ ശങ്കര്‍ രാജയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രവും വെങ്കട് പ്രഭു പങ്കുവച്ചു. ജനുവരി 25-നായിരുന്നു ഭവതാരിണിയുടെ വിയോഗം. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം.

വെങ്കട് പ്രഭു പങ്കുവെച്ച ചിത്രം
അധ്യക്ഷനായി വിജയിനെ തെരഞ്ഞെടുത്തു; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍

2000 ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും. 'കളിയൂഞ്ഞാല്‍' എന്ന മലയാള സിനിമയിലെ 'കല്യാണപ്പല്ലക്കില്‍ വേളിപ്പയ്യന്‍' എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്.

'രാസയ്യ' എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണ് ഭവതരിണി പിന്നണിഗാനരംഗത്തു ചുവടുവച്ചത്. 2002ല്‍ രേവതി സംവിധാനം ചെയ്ത 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് 'ഫിര്‍ മിലേംഗെ' ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി. മലയാളചിത്രമായ 'മായാനദി' ആയിരുന്നു അവസാന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com