തിയേറ്ററുകളില്‍ വന്‍വരവേല്‍പ്പ്; 50 കോടി ക്ലബ്ബിലേക്ക് കുതിച്ച് 'മഞ്ഞുമ്മല്‍ ബോയ്‌സ്'

ഫെബ്രുവരി 22 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്
മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍
മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍എക്‌സ്

മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ് ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്.

ഫെബ്രുവരി 22 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് സിനിമയാക്കിയിരിക്കുന്നത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുസംഘം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രം തിയേറ്ററുകളിലെത്തി ഏഴ് ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും 50 കോടി ക്ലബ്ബിലേക്ക് കുതിച്ച് ബോക്‌സ് ഓഫീസ് കീഴടക്കി. ആഗോള തലത്തിലാണ് 50 കോടി കളക്ഷന്‍ നേടിയിരിക്കുന്നത്. കേരളത്തിത്തിന് പുറമെ തമിഴ്‌നാട്ടിലും വിജയം കൊയ്ത ചിത്രം പ്രേക്ഷക ഹൃദയങ്ങള്‍ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. അതിവേഗം 50 കോടി ക്ലബില്‍ ഇടം നേടിയ അഞ്ച് മലയാള സിനിമകളുടെ പട്ടികയിലെക്ക് ഇനി മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പേരും എഴുതി ചേര്‍ക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍
പഴയ മോഹൻലാലിനെ ഓർമിപ്പിച്ച് പ്രണവ്; 'വർഷങ്ങൾക്ക് ശേഷം' ആദ്യ ​ഗാനം

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com