'കൊന്ന് കെട്ടിത്തൂക്കുക, അത് ആത്മഹത്യയെന്നു കെട്ടിച്ചമയ്ക്കുക; ഏതു ലോകത്താണ് നമ്മൾ ജീവിക്കുന്നത്'

കൊലയ്ക്കു പിന്നിലുള്ള സകലരെയും പിടികൂടണമെന്നും അരുൺ ​ഗോപി
അരുൺ ​ഗോപി, സിദ്ധാർഥൻ
അരുൺ ​ഗോപി, സിദ്ധാർഥൻഫെയ്സ്ബുക്ക്

വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതികരണവുമായി സംവിധായകൻ അരുൺ ​ഗോപി. ഒരു പാവം പയ്യന്റെ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെ ഇല്ലാതാക്കിയ ആ ക്രൂര ജീവികൾക്കെതിരെ ഒരക്ഷരം എഴുതാതെ ഇരിക്കാൻ കഴിയുന്നില്ല എന്നാണ് അരുൺ ഫെയ്സ്ബുക്കിൽ കുറിച്ചത്.

കൊന്ന് കെട്ടിത്തൂക്കുക അത് ആത്മഹത്യയെന്നു കെട്ടിച്ചമയ്ക്കുക, ഇല്ലാകഥകളിൽ ആ കുഞ്ഞിനെ വീണ്ടും വ്യക്തിഹത്യ ചെയ്യുക. ഏതു ലോകത്താണ് നമ്മൾ ജീവിക്കുന്നത് എന്നാണ് അരുണ്‍ ഗോപി ചോദിക്കുന്നത്. കൊലയ്ക്കു പിന്നിലുള്ള സകലരെയും പിടികൂടണമെന്നും ആരേയും വെറുതെ വിടരുതെന്നും സംവിധായകന്‍ കൂട്ടിച്ചേർത്തു.

അരുൺ ​ഗോപി, സിദ്ധാർഥൻ
'ഇതെന്നെ തകർത്തുകളഞ്ഞു'; യുവതി കൂട്ടബലാത്സം​ഗത്തിന് ഇരയായ സംഭവത്തിൽ ദുൽഖർ

അരുൺ ​ഗോപിയുടെ കുറിപ്പ് വായിക്കാം

കുറച്ചായി സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ. ഒരു പാവം പയ്യന്റെ ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ സ്വപ്നങ്ങളെ ഇങ്ങനെ ഇല്ലാതാക്കിയ ആ ക്രൂര ജീവികൾക്കെതിരെ ഒരക്ഷരം എഴുതാതെ ഇരിക്കാൻ കഴിയുന്നില്ല. കൊന്ന് കെട്ടിത്തൂക്കുക അത് ആത്മഹത്യയെന്നു കെട്ടിച്ചമയ്ക്കുക, ഇല്ലാകഥകളിൽ ആ കുഞ്ഞിനെ വീണ്ടും വ്യക്തിഹത്യ ചെയ്യുക. ഏതു ലോകത്താണ് നമ്മൾ ജീവിക്കുന്നത്!! ഇതിനു പിന്നിലുള്ള സകലരെയും അറിഞ്ഞും കേട്ടും മിണ്ടാതിരുന്നവരെ പോലും വെറുതെ വിടരുത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com