'ഹേ റാമിൽ കാണിച്ച തലയോട്ടികൾ ​ഗുണ കേവിൽ നിന്ന് എടുത്തത്': കമൽഹാസൻ

മഞ്ഞുമ്മൽ ബോയ്സ് ടീമുമായുള്ള സന്ദർശനത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ
'ഹേ റാമിൽ കാണിച്ച തലയോട്ടികൾ ​ഗുണ കേവിൽ നിന്ന് എടുത്തത്': കമൽഹാസൻ

'ഹേ റാം' സിനിമയിൽ ഉപയോ​ഗിച്ച കുരങ്ങിന്റെ തലയോട്ടികൾ ​ഗുണ കേവിൽ നിന്ന് എടുത്തതാണെന്ന് കമൽഹാസൻ. മഞ്ഞുമ്മൽ ബോയ്സ് ടീമുമായുള്ള സന്ദർശനത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തുവന്നു.

'ഹേ റാമിൽ കാണിച്ച തലയോട്ടികൾ ​ഗുണ കേവിൽ നിന്ന് എടുത്തത്': കമൽഹാസൻ
'മമ്മൂക്കയുടെ ഫാൻ ​ഗേൾ'; ഒപ്പം നിന്ന് അഭിനയിച്ചപ്പോൾ വിറച്ചുപോയെന്ന് സാമന്ത

കമൽഹാസനെ നായകനാക്കി സന്താനഭാരതി സംവിധാനം ചെയ്ത ​ഗുണ എന്ന ചിത്രത്തിലൂടെ പ്രശസ്തമായ ​ഗുണ കേവിനെ ആസ്പദമാക്കിയാണ് മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങിയത്. ​ഗുണയുടെ ചിത്രീകരണസമയത്തെ അനുഭവങ്ങളാണ് കമൽ ഹാസൻ പങ്കുവച്ചത്. തനിക്ക് മഞ്ഞുമ്മൽ ബോയ്സ് ഏറെ ഇഷ്ടമായെന്നാണ് കമൽ ഹാസൻ പറഞ്ഞത്. തന്റെ പേര് പറഞ്ഞതുകൊണ്ടല്ല ചിത്രം ഇഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.

​ഗുണ കേവിലുള്ള പാറ ഉണ്ടായിട്ട് വളരെ വർഷങ്ങളൊന്നുമായിട്ടില്ല. ഒരു യങ് ഫോർമേഷനാണത്. അതിലൊരു അപകടമുണ്ട്. റോക്ക് ക്ലൈമ്പിങ്ങിന് പറ്റിയതല്ലെന്നും അടർന്നുപോരാൻ സാധ്യതയുണ്ടെന്നും താരം പറഞ്ഞു. കരുങ്ങൻ കുഞ്ഞുങ്ങൾ ഇതിനുള്ളിലേക്ക് വീണ് ചത്തുപോകുന്നതിനേക്കുറിച്ചും കമൽഹാസൻ പറഞ്ഞു. ​ഗുണ കേവിൽ നിന്ന് അങ്ങനെ ലഭിച്ച തലയോട്ടികളാണ് ഹേ റാമിൽ ഉപയോ​ഗിച്ചത് എന്നാണ് താരം പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യഥാർഥത്തിൽ മതികെട്ടാൻ ഷോലൈ എന്നായിരുന്നു ​ഗുണ സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര്. പക്ഷേ യൂണിറ്റിലെ എല്ലാവരും അന്നതിനെ ഒരുപോലെ എതിർത്തു. ​ഗുണാ കേവിന് ഡെവിൾസ് കിച്ചൺ എന്ന് പേരുവരാൻ കാരണമായ ആ പ്രതിഭാസം ഞങ്ങൾ കണ്ടെങ്കിലും അത് ചിത്രീകരിക്കാനായില്ല. വല്ലപ്പോഴുമേ അത് സംഭവിക്കൂ. ​ഗുണാ കേവിലേക്ക് പോകാനുള്ള വഴിതന്നെ ഞങ്ങളുണ്ടാക്കിയതാണ്. ​ഗുണ സിനിമയിൽ കാണിച്ച ചർച്ച് മതികെട്ടാൻ ഷോലൈയിൽ സിനിമയുടെ ഭാ​ഗമായി നിർമിച്ചതായിരുന്നു. - കമൽഹാസൻ മഞ്ഞുമ്മൽ ബോയ്സ് ടീമിനോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com