കൂടത്തായി കേസ്: നെറ്റ്ഫ്‌ലിക്‌സിലെ ഡോക്യുമെന്ററി സംപ്രേക്ഷണം തടയണമെന്ന ഹര്‍ജി തള്ളി

മാറാട് പ്രത്യേക കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്ആര്‍ ശ്യാംലാല്‍ ഹര്‍ജി തള്ളിയത്
നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡോക്യുമെന്ററി
നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡോക്യുമെന്ററി വീഡിയോ സ്‌ക്രീന്‍ഷോട്ട്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ലിക്സില്‍വരുന്ന ഡോക്യുമെന്ററിയുടെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മാറാട് പ്രത്യേക കോടതി തള്ളി. ജില്ലാ കോടതിയുടെ പരിധിയില്‍വരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാറാട് പ്രത്യേക കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്ആര്‍ ശ്യാംലാല്‍ ഹര്‍ജി തള്ളിയത്.

നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡോക്യുമെന്ററി
'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി..'; മലയാളത്തിന്റെ ഭാ​വ​ഗായകന് ഇന്ന് 80-ാം പിറന്നാൾ

കേസ് സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. കേസില്‍ രണ്ടാം പ്രതിയായ എം എസ് മാത്യു ജയിലില്‍ നിന്ന് നല്‍കിയ ഹര്‍ജിക്കു പുറമേ അഭിഭാഷകന്‍ എം ഷഹീര്‍ സിങ്ങും അഡീഷണല്‍ ഹര്‍ജി നല്‍കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിചാരണക്കോടതിയില്‍ കേസ് നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍വരെ വന്ന് മൊഴി നല്‍കുന്നതായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം നടത്തുന്നത് അനുചിതമാണ്. ഇതിനെ കോടതിയലക്ഷ്യനടപടിയായി കണക്കാക്കേണ്ടതാണെന്നും ഷഹീര്‍ സിങ് കോടതിയില്‍ വാദിച്ചു. സമാനമായ കേസുകളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധികളും അഭിഭാഷകന്‍ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. നെറ്റ്ഫ്‌ലിക്‌സിന്റെ അഭിഭാഷകനും വാദം നടക്കുമ്പോള്‍ ഹാജരായിരുന്നു. ഹൈക്കോടതിയെ സമീപിക്കാനാണ് ഹര്‍ജിക്കാരുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com