'കുടുംബ വിശേഷം' കേൾക്കാൻ മക്കളെത്തി; കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച് ബൈജുവും ജഗദീഷും

നിരവധി അമ്മ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരം
ബൈജു, ജഗദീഷ്, കവിയൂര്‍ പൊന്നമ്മ
ബൈജു, ജഗദീഷ്, കവിയൂര്‍ പൊന്നമ്മഇന്‍സ്റ്റഗ്രാം

ടി കവിയൂര്‍ പൊന്നമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബൈജുവും ജഗദീഷും. നിരവധി അമ്മ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരം ഇപ്പോള്‍ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വീട്ടില്‍ വിശ്രമ ജീവതത്തിലാണ്.

'പൊന്നമ്മ ചേച്ചിയോടൊപ്പം' എന്ന അടിക്കുറുപ്പോടെയാണ് നടന്‍ ബൈജു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. മൂന്ന് പേരെയും ഒരുമിച്ച് കാണുമ്പോള്‍ കുടുംബ വിശേഷം എന്ന ചിത്രമാണ് ഓര്‍മവരുന്നതെന്നായിരുന്നു പലരും കമന്‍റ് ചെയ്തത്.

ആറ് പതിറ്റുണ്ട് കാലം മലയാള സിനിമയില്‍ സജീവമായിരുന്ന താരത്തിന് നാല് തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2021ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മ അഭിനയിച്ച അവസാനം ചിത്രം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബൈജു, ജഗദീഷ്, കവിയൂര്‍ പൊന്നമ്മ
സവര്‍ക്കറായി രണ്‍ദീപ് ഹൂഡ; സ്വതന്ത്ര്യ വീര്‍ സവര്‍ക്കർ ട്രെയിലര്‍

നേരത്തെ സംവിധായകന്‍ ഷാജി കൈലാസ് വീട്ടിലെത്തി കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ചിരുന്നു. ഭാര്യ ആനി, നിര്‍മാതാവ് ആല്‍വിന്‍ ആന്റണി എന്നിവര്‍ക്കൊപ്പമാണ് ഷാജി കൈലാസ് കവിയൂര്‍ പൊന്നമ്മയെ കാണാനെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com