'കോടികൾ തന്നാലും വിവാഹച്ചടങ്ങിൽ ഐറ്റം ഡാൻസ് കളിക്കില്ല'; അംബാനിയുടെ വിരുന്നില്‍ പങ്കെടുത്ത താരങ്ങളെ വിമര്‍ശിച്ച് കങ്കണ

ലത മങ്കേഷ്‌കറുടെ ഒരു വാര്‍ത്ത പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം
ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ച് കങ്കണ
ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ച് കങ്കണഇന്‍സ്റ്റഗ്രാം

മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ച് നടി കങ്കണ റണാവത്ത്. പ്രശസ്തിയും പണവും വേണ്ടന്നു വെക്കാന്‍ വ്യക്തിത്വവും അന്തസ്സും വേണമെന്ന് കങ്കണ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ ഉള്‍പ്പെടെ ബോളിവുഡിലെ നിരവധി താരങ്ങളാണ് പങ്കെടുത്തത്.

'സാമ്പത്തിക പ്രതിസന്ധികളിലൂടെ പലതവണ കടന്നു പോയിട്ടുണ്ട്. എന്നാല്‍ എത്ര പ്രലോഭനമുണ്ടായാലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് ചെയ്യില്ല. പുരസ്‌കാര ചടങ്ങുകള്‍ പോലും വേണ്ടായെന്ന് വെച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വെക്കാന്‍ ശക്തമായ ഒരു വ്യക്തിത്വവും അന്തസ്സും വേണം'- എന്നാണ് കങ്കണ റണാവത്ത് കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ച് കങ്കണ
'കയ്യിൽ സ്റ്റിച്ചിട്ടത് ഓർക്കാതെ കയ്യടിച്ചു, വീണ്ടും തുന്നിക്കെട്ട് ഇടേണ്ടിവന്നു': മഞ്ഞുമ്മൽ ബോയ്സ് കണ്ട് ആന്റണി വർ​ഗീസ്

കോടികള്‍ പ്രതിഫലം നല്‍കിയാലും വിവാഹ വേദികളില്‍ പാടാന്‍ പോകില്ലെന്ന ഗായിക ലത മങ്കേഷ്‌കറുടെ ഒരു വാര്‍ത്ത പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com