കളം നിറയാൻ ധാരാവി ദിനേശ്; 'മനസാ വാചാ' നാളെ തിയറ്ററുകളിലേക്ക്

നവാഗതനായ ശ്രീകുമാർ പൊടിയനാണ് ചിത്രത്തിന്റെ സംവിധാനം.
'മനസാ വാചാ' നാളെ റിലീസ് ചെയ്യും
'മനസാ വാചാ' നാളെ റിലീസ് ചെയ്യും ഫെയ്സ്ബുക്ക്

ദിലീഷ് പോത്തൻ നായകനായി എത്തുന്ന 'മനസാ വാചാ' നാളെ തിയറ്ററുകളിലേക്ക്. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തിൽ ധാരാവി ദിനേശ് എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത്. നവാഗതനായ ശ്രീകുമാർ പൊടിയനാണ് ചിത്രത്തിന്റെ സംവിധാനം. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.

മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമായ 'മനസാ വാചാ' ഒരു മുഴുനീള ഫൺ എന്റർടെയ്നർ ചിത്രമാണ്. മജീദ് സയ്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'മനസാ വാചാ' നാളെ റിലീസ് ചെയ്യും
'പൈസയ്ക്ക് ബുദ്ധിമുട്ടുള്ളതു കൊണ്ടാണോ ചെലവ് ചുരുക്കൽ?'; സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ വിമർശനവുമായി സ്നേഹ

പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എൽദോ ഐസക്ക് ആണ് ഛായാഗ്രഹണം. സുനിൽകുമാർ പി കെ ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com