'അനീഷിനെ ചീത്തവിളിച്ചത് ഞാനല്ല, എന്റെ പേര് വലിച്ചിഴയ്ക്കരുത്': ഒമർ ലുലു

സംവിധായകനെ കാണാന്‍ വീട്ടില്‍ പോയപ്പോള്‍ ചീത്തവിളിച്ച് ഇറക്കിവിട്ടു എന്നാണ് അനീഷ് പറഞ്ഞത്
അനീഷ് ജി മേനോൻ, ഒമര്‍ ലുലു
അനീഷ് ജി മേനോൻ, ഒമര്‍ ലുലുഫെയ്സ്ബുക്ക്

ഴിഞ്ഞ ദിവസമാണ് ഒരു സംവിധായകനിൽ നിന്ന് തനിക്കുണ്ടായിരുന്ന മോശം അനുഭവം നടൻ അനീഷ് ജി മേനോൻ തുറന്നു പറഞ്ഞത്. അവസരം ചോദിക്കാൻ വീട്ടിൽ എത്തിയപ്പോൾ തന്നോട് മോശമായി പെരുമാറി എന്നാണ് അനീഷ് പറഞ്ഞത്. പിന്നാലെ ആ സംവിധായകൻ ആരാണെന്ന ചോദ്യം ഉയർന്നിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി ഒമർ ലുലു രം​ഗത്തെത്തിയിരിക്കുകയാണ്.

അനീഷ് ജി മേനോൻ, ഒമര്‍ ലുലു
'അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കാര്യം കട്ടപൊക; ദുരന്ത കേരളം'

അനീഷിനെ ചീത്ത വിളിച്ച സംവിധായകൻ താൻ അല്ലെന്നാണ് ഒമർ ലുലു വ്യക്തമാക്കിയത്. അനീഷ് ചോദിക്കാതെ തന്നെ തന്റെ സിനിമയിൽ അവസരം കൊടുത്തിട്ടുണ്ടെന്നും നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവൻ പുതുമുഖങ്ങൾ അഭിനയിച്ച ഒരു സിനിമയുടെ സംവിധായകനെക്കുറിച്ചാണ് അനീഷ് പറഞ്ഞത്. ഇതാണ് ഒമർ ലുലുവിലേക്ക് ചർച്ച എത്താൻ കാരണമായത്.

‘‘സിനിമയിൽ അവസരം ചോദിച്ച് പോയ അനീഷ് ജി. മേനോനെ ചീത്ത വിളിച്ച സംവിധായകന്‍ ഞാനാണെന്ന ടാഗുകൾ കണ്ടു. അനീഷ് ചോദിക്കാതെ തന്നെ എന്റെ സിനിമയിൽ അവസരം കൊടുത്ത വ്യക്തിയാണ് ഞാന്‍. ഇപ്പോഴും അനീഷും ഞാനും നല്ല സുഹൃത്തുക്കളാണ് ദയവ് ചെയ്‌ത്‌ എന്റെ പേര് ഈ വിവാദത്തിൽ വലിച്ചിഴയ്ക്കരുത്.’- ഒമർ ലുലു സോഷ്യൽ മീഡിയയിൽ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ​ദിവസം നൽകിയൊരു അഭിമുഖത്തിലാണ് തനിക്ക് നേരിട്ട മോശം അനുഭവത്തേക്കുറിച്ച് പറഞ്ഞത്. ദൃശ്യം റിലീസ് ആയി സ്വീകാര്യതയൊക്കെ കിട്ടി നിൽക്കുന്ന സമയത്താണ് അനീഷ് സംവിധായകന്റെ അസോസിയേറ്റ്സ് പറഞ്ഞതുപ്രകാരം ഫ്ളാറ്റിൽ എത്തുന്നത്. ആര് പറഞ്ഞിട്ടാണ് വന്നത് എന്ന് ചോദിച്ച് വളരെ മോശം ഭാഷയിൽ സംസാരിച്ചു എന്നാണ് അനീഷ് പറഞ്ഞത്. ഏറെ വിഷമത്തോടെയാണ് അന്ന് അവിടെ നിന്നും ഇറങ്ങിയതെന്നും താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com