ഫോട്ടോ എടുക്കുന്നതിനിടെ ശരീരത്തിൽ കടന്നുപിടിച്ചു; പ്രതികരിച്ച് കാജൽ അ​ഗർവാൾ; വിഡിയോ

ഒരു കടയുടെ ഉ​ദ്ഘാടനത്തിനിടെയാണ് താരത്തിന് മോശം അനുഭവമുണ്ടായത്
ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ താരത്തിന്റെ ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു
ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ താരത്തിന്റെ ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നുഇന്‍സ്റ്റഗ്രാം

തെന്നന്ത്യൻ സുന്ദരി കാജൽ അ​ഗർവാളിനോട് ആരാധകന്റെ മോശം പെരുമാറ്റം. ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ താരത്തിന്റെ ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു. ഒരു കടയുടെ ഉ​ദ്ഘാടനത്തിനിടെയാണ് താരത്തിന് മോശം അനുഭവമുണ്ടായത്.

ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ താരത്തിന്റെ ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു
വന്ന വഴിമറന്ന് വൻ പ്രതിഫലം വാങ്ങുന്നത് നിർത്തണമെന്ന് മന്ത്രി: ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് നവ്യയുടെ മറുപടി

ഹൈദരാബാദിലെ ഒരു വസ്ത്ര കടയുടെ ഉ​ദ്ഘാടനത്തിനാണ് താരം എത്തിയത്. ഫോട്ടോ എടുക്കാൻ എത്തിയ ആരാധകൻ താരത്തെ പിന്നിൽ നിന്ന് കയ്യിട്ട് പിടിക്കുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടിയ താരം എന്താണ് ചെയ്തത് എന്ന് ഇയാളോട് ചോദിക്കുന്നതും കാണാമായിരുന്നു.

സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‌നിരവധി പേരാണ് ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തിൽ അമർഷം രേഖപ്പെടുത്തുന്നത്. സ്ത്രീകളുടെ ശരീരത്തിൽ അനുവാദമില്ലാതെ പിടിക്കരുതെന്ന് എന്നാണ് ഇവർ മനസിലാക്കുക എന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ അവസരത്തിൽ മാന്യമായി പ്രതികരിച്ച കാജളിനെ അഭിനന്ദിക്കുന്നവരുമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെന്നിന്ത്യയിലെ നിറസാന്നിധ്യമാണ് കാജൽ അ​ഗർവാൾ. 2020ലാണ് താരം ​ഗൗതം കിച്ലുലുമായി വിവാഹിതയാവുന്നത്. 2022 ല്‍ മകന്‍ ജനിച്ചു. പിന്നാലെ കുറച്ചുനാൾ താരം പൊതുരം​ഗത്തുനിന്നും ഇടവേളയെടുത്തിരുന്നു. ‘ഭഗവന്ത് കേസരി’ ആണ് കാജലിന്റെതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. ‘സത്യഭാമ’ ആണ് കാജലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com