കട്ടച്ചൂടിനിടെ ചിരിയുടെ പെരുമഴ പെയ്യിക്കാൻ ധ്യാൻ ശ്രീനിവാസന്റെ 'കോപ്പ് അങ്കിൾ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
'കോപ്പ് അങ്കിൾ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'കോപ്പ് അങ്കിൾ' ഫസ്റ്റ് ലുക്ക് പോസ്റ്റർഫെയ്സ്ബുക്ക്

വേനൽ കാലത്ത് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ ധ്യാൻ ശ്രീനിവാസന്റെ കോപ്പ് അങ്കിൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ധ്യാൻ ശ്രീനിവാസനും വസിഷ്ഠും (മിന്നൽ മുരളി ഫെയിം) ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം അടിമുടി ഒരു ഫൺ ഫിൽഡ് എന്‍റര്‍ടെയ്നർ ആണെന്നാണ് പോസ്റ്റർ കാണുമ്പോള്‍ ലഭിക്കുന്ന സൂചന. 'കോപ് അങ്കിളി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിലും ഇപ്പോൾ വൈറലാണ്. സൈജു കുറുപ്പ്, ശ്രിത ശിവദാസ്, അജു വർഗ്ഗീസ്, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ദേവിക എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ആങ്കിള്‍ ഫിലിംസും ക്രിയ ഫിലിംസ് കോർപറേഷനും നെക്സ്റ്റൽ സ്റ്റുഡിയോസും ഒന്നിച്ചാണ് ചിത്രം ഒരുക്കുന്നത്. സന്ദീപ് നാരായൺ, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവരാണ് നിർമ്മാണം. പയസ് തോമസ്, നിതിൻ കുമാർ‍ എന്നിവരാണ് കോപ്രൊഡ്യൂസർമാർ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'കോപ്പ് അങ്കിൾ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'എന്‍റെ തൊട്ടടുത്തിരിക്കുന്നത് വണ്ടര്‍വുമണ്‍'; ലേഡി സൂപ്പർസ്റ്റാറുകൾ ഒറ്റ ഫ്രെയിമിൽ, ചിത്രം ഏറ്റെടുത്ത് ആരാധകർ

ഛായാഗ്രഹണം: റോജോ തോമസ്, എഡിറ്റർ: കണ്ണൻ മോഹൻ, സംഗീതം: ശങ്കർ ശർമ്മ, ബിജിഎം: മാർക് ഡി മ്യൂസ്, ഗാനരചന: മനു മഞ്ജിത്ത്, ഗായകർ: വിനീത് ശ്രീനിവാസൻ, സിത്താര കൃഷ്ണകുമാർ, എക്സി.പ്രൊഡ്യൂസേഴ്സ്: ജോബീഷ് ആന്‍റണി, ധിനിൽ ബാബു, ആർട്ട്: അസീസ് കറുവാരക്കുണ്ട്, അസോ.പ്രൊഡ്യൂസർ: ആദിത്യ അജയ് സിംഗ്. മേക്കപ്പ്: വിപിൻ ഓമനശ്ശേരി, സജിത് വിധുര, കോസ്റ്റ്യൂം: അശ്വതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽകോട്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ചന്ദ്രൻ, റിയാസ് മുഹമ്മദ്, ഫിനാൻസ് കൺട്രോളർ: മുഹമ്മദ് ഹാഫിസ്, വിഷ്വൽ ഇഫക്ട് ആൻഡ് ടൈറ്റിൽ ആനിമേഷൻ: റിഡ്ജ് വിഎഫ്എക്സ്, സ്റ്റണ്ട്: മാഫിയ ശശി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്‍സ്, കളറിസ്റ്റ്: ജോജി പാറക്കൽ, പി ആർ ഒ: എ.എസ് ദിനേശ്, ശബരി, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com