'വണ്ടികളിൽ നിറയെ ഛർദിയായിരിക്കും, മന്ദബുദ്ധികൾക്ക് വേറെ ഭാഷ അറിയില്ല'; മലയാളികളെ ആക്ഷേപിച്ച് ജയമോഹൻ

മയക്കുമരുന്ന് അടിമകളാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നതെന്നും മലയാളത്തിലെ മുൻനിര താരങ്ങൾ പോലും മയക്കുമരുന്ന് കേസിൽ കുടുങ്ങിയിട്ടുണ്ടെന്നുമാണ് കുറിപ്പിൽ
ജയമോഹൻ,  മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍
ജയമോഹൻ, മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍ഫെയ്സ്ബുക്ക്

ഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ വലിയ വിജയമാകുന്നതിനിടെ മലയാളികളെ ഒന്നടങ്കം ആക്ഷേപിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ. സിനിമ കണ്ടതിനു ശേഷം ബ്ലോ​ഗിലൂടെയാണ് മലയാളികളേയും മലയാള സിനിമയേയും ആക്ഷേപിച്ചത്. മലയാളികൾ മര്യാദയില്ലാത്തവരാണെന്നും മദ്യപിച്ച് പ്രശ്നമുണ്ടാക്കാനാണ് യാത്രകൾ ചെയ്യുന്നത് എന്നുമാണ് പറയുന്നത്. സിനിമയെ വിമർശിച്ച് ആരംഭിച്ച കുറിപ്പിൽ മലയാളികളെ ഒന്നടങ്കം അടച്ചാക്ഷേപിക്കുകയാണ് ചെയ്യുന്നത്.

മലയാളികൾ മന്ദബുദ്ധികളാണെന്നും മറ്റൊരു ഭാഷയും അറിയില്ലെന്നുമാണ് ജയമോഹൻ കുറിക്കുന്നത്. മയക്കുമരുന്ന് അടിമകളാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നതെന്നും മലയാളത്തിലെ മുൻനിര താരങ്ങൾ പോലും മയക്കുമരുന്ന് കേസിൽ കുടുങ്ങിയിട്ടുണ്ടെന്നുമാണ് കുറിപ്പിൽ. മലയാളികളോട് ക്രിമിനലുകളോടെന്ന പോലെ പെരുമാറണമെന്നും ജയമോഹൻ പറയുന്നു.

ജയമോഹൻ,  മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍
'ഈയിടെ രണ്ട് മഹാസിനിമകൾ കണ്ട് ചമ്മിയതാണ്, സംശയിച്ചാണ് കയറിയത്': ഒരു സർക്കാർ ഉത്പന്നത്തെ പ്രശംസിച്ച് കുറി‌പ്പ്

ജയമോഹന്റെ കുറിപ്പ് വായിക്കാം

മഞ്ഞുമ്മല്‍ ബോയ്‌സ് എന്നെ സംബന്ധിച്ച് വളരെ അലോസരപ്പെടുത്തിയ സിനിമയാണ്. അതില്‍ കാണിച്ചിരിക്കുന്നത് വെറും കെട്ടുകഥയല്ല. തെന്നിന്ത്യയിലെങ്ങും യാത്രചെയ്യുന്ന കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കെല്ലാം ഇതേ മാനസികാവസ്ഥയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാത്രമല്ല അവര്‍ കാടുകളിലേക്കും കടന്നു കയറും. മദ്യപിച്ചാല്‍ എന്തും ചെയ്യും. ഛര്‍ദിക്കുകയും ഓക്കാനിക്കുകയും വീഴുകയും കടന്നുകയറുകയുമെല്ലാം. വേറെ ഒന്നിലും അവര്‍ക്ക് താല്‍പ്പര്യമുണ്ടാകില്ല. അവര്‍ക്ക് അടിസ്ഥാന വിവരമില്ല. അവര്‍ക്ക് മര്യാദ എന്നു പറയുന്ന സാധനമേ ഇല്ല.

ഊട്ടി, കൊടൈക്കനാല്‍ മേഖലയിലെല്ലാം ഇത്തരത്തിലുള്ള കേരളത്തില്‍ നിന്നുള്ള കുടിയന്മാര്‍ റോഡില്‍ മത്സരയോട്ടം നടത്തുന്നത് കണ്ടിട്ടുണ്ട്. വാഹനങ്ങളുടെ രണ്ട് ഭാഗവും ഛര്‍ദില്‍ കൊണ്ട് നിറഞ്ഞിരിക്കും. ഈ സിനിമയില്‍ കാണിച്ചിരിക്കുന്നതുപോലെ. കുടിച്ചതിനു ശേഷം ആ കുപ്പികള്‍ വലിച്ചെറിഞ്ഞ് പൊട്ടിക്കും. വളരെ അഭിമാനത്തോടെയല്ലേ അവരത് സിനിമയില്‍ കാണിച്ചിരിക്കുന്നത്. അത്തരത്തിലുള്ളവരുമായി ഒരുപാട് തവണ ഞങ്ങള്‍ യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. എല്ലാവര്‍ഷവും കുറഞ്ഞത് 20 ആനകളെങ്കിലും ചില്ലുകൊണ്ട് കാലില്‍ മുറിവുപറ്റി മരിക്കുന്നു. ഞാന്‍ ഇതിനേക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അത് ആ സംവിധായകന്‍ വായിക്കാന്‍ വഴിയില്ല.

ഈ മലയാളം മന്ദബുദ്ധികള്‍ക്ക് മറ്റൊരു ഭാഷയിലെ ഒരു വാക്കു പോലും അറിയില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മലയാളത്തിലാണ് ഉത്തരം തരിക. അവരുടെ ഭാഷ എല്ലാവരും അറിയണം എന്നാണ്. തമിഴ്‌നാട് പൊലീസുകാര്‍ അവരോട് പെരുമാറിയ രീതി യാഥാര്‍ഥ്യമാണ്. മര്‍ദനമല്ലാതെ മറ്റൊന്നും അവര്‍ക്ക് മനസിലാകില്ല. രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയര്‍പ്പാക്കുന്നവര്‍. രണ്ട് നാട്ടില്‍ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികള്‍. കല്യാണങ്ങളിൽ പോലും ഇത്തരത്തിലുള്ളവർ പ്രശ്നമുണ്ടാക്കുന്നു. പന്തലിൽ തന്നെ ഛർദ്ദിക്കുന്നവരും കുറവല്ല. വിവാഹ ചടങ്ങിൽ വരൻ തന്നെ ഛർദ്ദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

തമിഴ്നാടും ഇപ്പോള്‍ കേരളത്തിന്‍റെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു. ലഹരി ആസക്തിയെ സാമാന്യവല്‍ക്കരിക്കുന്നവരാണ് മലയാളികള്‍. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്. മദ്യപിക്കാതെ വെറുതെ സംസാരിച്ചിരിക്കുന്ന നാലു പേരെ മലയാള സിനിമയിൽ കാണിക്കാറില്ല. മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു. മലയാളത്തിലെ മുൻനിര താരങ്ങൾ പോലും മയക്കുമരുന്ന് കേസിൽ കുടുങ്ങുന്നത് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇവരാണ് മലയാള സമൂഹത്തെ ലഹരിക്ക് അടിമകളാക്കുന്നത്. പത്ത് വർഷം മുമ്പ് കിളി പോയി, ഒഴിവുനേരത്തെ കളി, വെടിക്കെട്ട്, ജെല്ലിക്കെട്ട് തുടങ്ങിയ ചെറുസിനിമകൾ കേരളത്തിൽ ഇറങ്ങി ലഹരിയും മയക്കുമരുന്നും വേശ്യാവൃത്തിയും സാമാന്യവൽകരിച്ചിരുന്നു. കേരളത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ടെങ്കിൽ ഈ സിനിമാക്കാർക്കെതിരെ നേരിട്ട് നടപടിയെടുക്കണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാട്ടിലേക്ക് കയറി അവര്‍ ചെയ്യുന്ന അതിക്രമത്തിന് കണക്കില്ല. മുളകിട്ട പേരക്ക കുരങ്ങന് നല്‍കും. ആനയ്ക്ക് നേരെ കുപ്പി എറിയും. കാടിന്റെ മുകളില്‍ ചെന്ന് ഒച്ചയുണ്ടാക്കുകയും പാട്ടുപാടുകയും ചെയ്യും. തമിഴ്‌നാട്ടിലെ വരണ്ട കാട്ടില് സിഗരറ്റ് കുറ്റി വലിച്ചെറിയും. കേരളത്തിലെ റിസോര്‍ട്ടുകളില്‍ താമസിക്കുന്നതും അപകടമാണ്. എന്തെല്ലാം വാര്‍ത്തകളാണ് ഇവിടങ്ങൡ നിന്ന് കേള്‍ക്കുന്നത്. ഇത്തരത്തിലുള്ള വൃത്തികേടുകള്‍ ചെയ്യുന്നവരുരെ ന്യായീകരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സില്‍. അവരെ ക്രിമിനലുകളായാണ് കണക്കാക്കേണ്ടത്. സിനിമയില്‍ അവസാനം അവരില്‍ ഒരാള്‍ക്ക് നാഷണല്‍ അവാര്‍ഡ് നല്‍കുന്നതാണ് കാണിക്കുന്നത്. നിയമപ്രകാരം അവനെ ജയിലില്‍ അടയ്ക്കുകയാണ് വേണ്ടത്. ഈ സിനിമയിലൂടെ ഇത്തരം സംഘങ്ങളെക്കുറിച്ച് തമിഴ്‌നാട്ടിലും കര്‍ണാടകയിലുമുള്ളവര്‍ക്ക് അറിവുകിട്ടും. പൊലീസുകാര്‍ ഇത്തരക്കാരോട് ക്രിമിനലുകളെപ്പോലെയാണ് പെരുമാറേണ്ടത്. ഇവരെ പിന്തുണയ്ക്കരുത്. അവര്‍ എവിടെയെങ്കിലും കുടുങ്ങി മരിച്ചുപോകുന്നത് നല്ലതാണ്. കാട് രക്ഷപ്പെടും. അത് പ്രകൃതി നല്‍കുന്ന ശിക്ഷയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com